ലോക് ഡൗണില്‍ പട്ടിണിയിലായ കാറ്ററിങ് തൊഴിലാളികളെ തിരിഞ്ഞു നോക്കാതെ റെയില്‍വെ
കണ്ണൂര്‍: (www.kvartha.com 22.04.2020) ഒരു മാസം പിന്നിടുന്ന ലോക് ഡൗണില്‍ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന റെയില്‍വെ കാറ്ററിങ് തൊഴിലാളികളെ ക്രൂരമായി അവഗണിച്ച് റെയില്‍വെ അധികൃതര്‍. ലോക് ഡൗണ്‍ കാലത്ത് ട്രെയിന്‍ ഗതാഗതം പാടെ നിലച്ചതോടെ ഈ മേഖലയില്‍ ഭക്ഷണ വില്‍പ്പനയില്‍ ഏര്‍പ്പെട്ടിരുന്ന ജീവനക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. റെയില്‍വെ കാറ്ററിംഗ് സ്റ്റാളുകള്‍ നടത്തുന്നവര്‍, ട്രെയിനുകളിലെ പാന്‍ട്രികാറുകളുടെയും ജീവനക്കാര്‍, നടത്തിപ്പുകാര്‍ എന്നിവരാണ് റെയില്‍വെ അധികൃതര്‍ യാതൊരു വിധത്തിലുള്ള സാമ്പത്തിക പാക്കേജോ സഹായങ്ങളോ നല്‍കാത്തതിനാല്‍ ദാരിദ്ര്യത്തിലായത്.
മാര്‍ച്ച് 22 മുതല്‍ പൂട്ടിക്കിടക്കുന്ന ഇങ്ങനെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ദിവസ വേതനത്തിലും കമ്മീഷന്‍ വ്യവസ്ഥയിലുമാണ് ജോലി ചെയ്യുന്നത്. ഇതിനെല്ലാം ശാശ്വതപരിഹാരം ബന്ധപ്പെട്ട റെയില്‍വെ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നാണ് ഇവരുടെ ആവശ്യം. ലോക് ഡൗണ്‍ കാലത്ത് എല്ലാ മേഖലകളിലും സാമ്പത്തിക പാക്കേജ് അനുവദിക്കുമ്പോള്‍ ഈ മേഖലകളിലുള്ളവര്‍ക്ക് ഇതുവരെ യാതൊരുവിധ സാമ്പത്തിക പാക്കേജും റെയില്‍വെയോ സര്‍ക്കാരോ അനുവദിച്ചിട്ടില്ലെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
റെയില്‍വെ തൊഴിലാളികള്‍ മാത്രമല്ല കാറ്ററിംഗ് ഏറ്റെടുത്തവരുടെ കാര്യവും കഷ്ടത്തിലാണ്. സ്ഥാപനങ്ങളില്‍ വില്‍പനയ്ക്കായി വെച്ച ബിസ്‌ക്കറ്റ്കള്‍, ചിപ്‌സുകള്‍ തുടങ്ങിയ പാക്കറ്റ് സാധനങ്ങളുടെ കാലാവധി കഴിയുന്നതോടെ വന്‍നഷ്ടമാണ് ഇവര്‍ക്ക് സംഭവിക്കുക. ഇതു കൂടാതെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചാലെ വാടക നല്‍കുവാന്‍ കഴിയുകയുള്ളൂ. ഭീമമായ വാടകയാണ് ഓരോരോ സ്ഥാപനങ്ങളും റെയില്‍വേക്ക് നല്‍കേണ്ടി വരുന്നത്. പൂട്ടിയിടുന്ന കാലയളവില്‍ വാടകയില്‍ ഇളവുവരുത്തിയതായുള്ള ഒരു തീരുമാനവും റെയില്‍േവെയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളി യൂനിയനുകള്‍ പറയുന്നു.
Keywords: Kannur, News, Kerala, Lockdown, Railway, Worker, Labours, Rent, Railway catering workers,Starve, Lockdown; Railway catering workers starving

Powered by Info News For You

Comments
Post a Comment