ലോകത്തിന് ഭീഷണിയായി മറ്റൊരു ദുരന്തം കൂടി വരുന്നു; മുന്നറിയിപ്പുമായി യുഎന്‍


വാഷിംങ്ടണ്‍: (www.kvartha.com 22.04.2020) ലോകം കൊവിഡ് എന്ന മഹാമാരിയെ നിയന്ത്രിക്കാന്‍ നിര്‍ണായകഘട്ടത്തിലൂടെ കടന്നുപോകുകയാണ്. ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയഞ്ചര ലക്ഷം കടന്നു. ഇതിനകം 1,77,459 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതിനിടെ ലോകത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി. ലോകത്തെ മുഴുപ്പട്ടിണിക്കാരുടെ എണ്ണം 265 ദശലക്ഷമായി ഉയര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്. മഹാവിപത്ത് തടയാന്‍ അടിയന്തര നടപടികള്‍ വേണമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കി.

ലോക് ഡൗണ്‍, മറ്റു നിയന്ത്രണങ്ങള്‍ എന്നിവയുടെ ആഘാതം ഈ വര്‍ഷം 130 ദശലക്ഷം പേരെ കടുത്ത പട്ടിണിയിലാക്കിയേക്കും. ആഗോളതലത്തില്‍ നേരത്തെ തന്നെ 135 ദശലക്ഷം പേര്‍ പട്ടിണിയിലാണെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, കൊറോണ വൈറസ് ലാബില്‍ നിന്ന് പുറത്തുവന്നതാണെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നാണ് ലഭ്യമായ വിവരങ്ങളില്‍ നിന്ന് മനസിലാകുന്നതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

വവ്വാലില്‍ നിന്നാണ് വൈറസ് മനുഷ്യനെ ബാധിച്ചത് എന്നാണ് മനസിലാക്കുന്നത് എന്ന് ലോകാരോഗ്യ സംഘടന വക്താവ് ഫദേല ചായിബ് വ്യക്തമാക്കി. കൊവിഡിന് കാരണമായ വൈറസിന്റെ ഉറവിടത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ അന്തിമ നിഗമനത്തില്‍ എത്താന്‍ സാധിക്കില്ല. എന്നാല്‍ ഇത് ലാബില്‍ നിര്‍മിച്ചതല്ല എന്ന് തന്നെയാണ് നിരവധി ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളില്‍ നിന്ന് വ്യക്തമാകുന്നതെന്നും അവര്‍ വ്യക്തമാക്കി. ആളുകള്‍ വസ്തുതകളിലാണ്, വ്യാജ സിദ്ധാന്തങ്ങളിലല്ല ശ്രദ്ധിക്കേണ്ടതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

Washington, News, World, COVID19, WHO, UN, Hunger, Coronavirus, Crisis, People, Coronavirus crisis could double number of people suffering acute hunger - UN

Keywords: Washington, News, World, COVID19, WHO, UN, Hunger, Coronavirus, Crisis, People, Coronavirus crisis could double number of people suffering acute hunger - UN


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?