അക്രമത്തിനു പ്രേരിപ്പിച്ചു; മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബിനെതിരേ നൂറിലധികം കേസുകള്‍, കയ്യേറ്റവാർത്ത വ്യാജമെന്ന് ആരോപണം
ന്യൂഡെൽഹി: (www.kvartha.com 24.04.2020) അക്രമത്തിന് പ്രേരിപ്പിക്കുകയും വിധവശം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന ആരോപണത്തിൽ റിപ്പബ്ലിക് ടിവി മേധാവിയും വാര്‍ത്താ അവതാരകനുമായ അർണാബ് ഗോസ്വാമിക്കെതിരെ നൂറിലേറെ കേസുകൾ. കഴിഞ്ഞ രണ്ട് ദിവസത്തിനകമാണ് വിവിധ സംസ്ഥാനങ്ങളിലായി അർണാബിനെതിരെ നൂറിലധികം എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തത് കോണ്‍ഗ്രസ് മുൻ പ്രസിഡന്റ് സോണിയാഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
ഛത്തീസ്ഗഡില്‍ മാത്രം 101 എഫ്‌ഐആറുകളാണ് അര്ണാബിനെതിരെ രണ്ട് ദിവസത്തിനുള്ളില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഫയല്‍ ചെയ്തത് റായ്പൂരില്‍ രണ്ട് എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തു. അതില്‍ ഒന്ന് സംസ്ഥാന മന്ത്രി ടി എസ് സിംഗ് ദിയോയും മറ്റൊന്ന് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് കുമാര്‍ രാജയുമാണ് ഫയൽ ചെയ്തിരിക്കുന്നത്.
ദുര്‍ഗ് ജില്ലയില്‍ 12 കേസുകളുണ്ട്. മഹാസമുണ്ട് ജില്ലയില്‍ ചുമത്തിയത് 7 കേസുകള്‍. ബിലാസ്പൂരില്‍ നാല്, ജന്‍ഗീര്‍ച ജില്ലയില്‍ എട്ട് എഫ്‌ഐആറുകളും ഫയല്‍ ചെയ്തു.
മഹാരാഷ്ട്ര- രണ്ട്, ഉത്തര്‍പ്രദേശ്- ഒന്ന്, ഹിമാചല്‍ പ്രദേശ്- ഒന്ന്, മധ്യപ്രദേശ്- ഒന്ന് എന്നിങ്ങനെയും കേസുകൾ ഫയൽ ചെയ്തു. സമുദായങ്ങള്‍ക്കിടയില്‍ ശത്രുത പ്രചരിപ്പിക്കുന്നതിനും വിദ്വേഷം വളര്‍ത്തുന്നതിനും അക്രമത്തിന് പ്രേരിപ്പിക്കുന്നതിനും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയതിനുമെതിരായി ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച പാൽഘട്ട് ആള്‍ക്കൂട്ട ആക്രമണത്തെപ്പറ്റിയുള്ള ചര്‍ച്ചയ്ക്കിടെ സോണിയ ഗാന്ധിയുടെ പേര് അർണാബ് മോശമായി ഉപയോഗിക്കുകയും സാന്ദര്‍ഭികമല്ലാതെ ഇറ്റലിയെ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിൽ നിരവധി കേണ്‍ഗ്രസ് നേതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ അർണാബിനെ അതിനിശിതമായി വിമർശിച്ചിരുന്നു. 'ഭ്രാന്തവും വൃത്തികെട്ടതുമായ' പത്രപ്രവര്‍ത്തന ശൈലിയാണ് ഗോസ്വാമിയുടേത് എന്നായിരുന്നു വിമര്‍ശം.
ഇതിനുശേഷം പുലർച്ചെ മുംബൈയിലെ വീട്ടിലേക്ക് തിരിച്ചുപോകവെ രണ്ട് കോണ്‍ഗ്രസ് ഗുണ്ടകള്‍ തന്നെ ആക്രമിച്ചുവെന്ന് അർണാബ് പരാതിപ്പെട്ടിരുന്നുവെങ്കിലും അത് കേവലം വില കുറഞ്ഞ നാടകമായിരുന്നുവെന്ന് ആരോപണമുയര്‍ന്നു. ഈ സംഭവത്തെപ്പറ്റിയും പോലീസ് അന്വേഷിക്കുന്നുണ്ട്.
Summary: Over 100 FIRs against Journalist Arnab Goswami across the Country

Powered by Info News For You

Comments
Post a Comment