ലോക് ഡൗണ്‍ ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥന് നേരെ ആക്രമണം; ബാരിക്കേഡുകള്‍ തെറിപ്പിച്ചുകൊണ്ട് എത്തിയ വാഹനയാത്രകാരന്‍ കര്‍ഫ്യൂ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ട പോലീസുകാരന്റെ കൈ വെട്ടി
പട്യാല: (https://ift.tt/2V30ut5) ലോക് ഡൗണ്‍ ഡ്യൂട്ടിക്കിടെ ബാരിക്കേഡുകള്‍ തെറിപ്പിച്ചുകൊണ്ട് എത്തിയ വാഹനയാത്രകാരന്‍ പോലീസുകാരനെ ആക്രമിച്ചു. പഞ്ചാബിലെ പട്യാലയിലാണ് നിയമ വ്യവസ്ഥയെ കൂസലില്ലാത്ത യാത്രകാരന്റെ പെരുമാറ്റമുണ്ടായത്. കര്‍ഫ്യൂ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഒരു സംഘം ആളുകള്‍ പൊലീസിനെ ആക്രമിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കൈക്ക് വെട്ടേറ്റു. മൂന്നു പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
പട്യാലയിലെ സനൗര്‍ പച്ചക്കറി ചന്തയില്‍ വച്ചാണ് ആക്രമണമുണ്ടായത്. അക്രമിസംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഹര്‍ജീത് സിംഗ് എന്ന പൊലീസ് ഓഫീസറുടെ കയ്യിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് പഞ്ചാബില്‍ ലോക്ക് ഡൗണ്‍ മെയ് 1 വരെ നീട്ടിയിരിക്കുകയാണ്. ലോക് ഡൗണ്‍ ലംഘിച്ചത് ചോദ്യം ചെയ്തപ്പോഴാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി.In an unfortunate incident today morning, a group of Nihangs injured a few Police officers and a Mandi Board official at Sabzi Mandi, Patiala. ASI Harjeet Singh whose hand got cut-off has reached PGI Chandigarh.— DGP Punjab Police (@DGPPunjabPolice) April 12, 2020
Keywords: News, India, Punjab, Police men, Lockdown, Attack, Hospital, Cops Hand Chopped Two Injured in Attack by Group Defying Lock Down in PunjabBarbaric. The moment few sick beasts attacked Punjab Police in Patiala and cut off left hand of an ASI Harjeet Singh after breaking Police barricades in lockdown. Attackers fled from the spot and are hiding in Gurudwara. Efforts are on to arrest. This is ATTEMPT TO MURDER 4 cops. pic.twitter.com/Wtt6QfnBD0— Aditya Raj Kaul (@AdityaRajKaul) April 12, 2020
Powered by Info News For You

Comments
Post a Comment