നാട്ടിലേക്ക് മടങ്ങി വരാനാകുമെന്ന പ്രതീക്ഷയില്‍ ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികള്‍: അയല്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് മരണം പെരുകുന്നത് കേരളത്തെ പ്രതിസന്ധിയിലാക്കുന്നു

കണ്ണൂര്‍: (www.kvartha.com 28.04.2020) രണ്ടു ലക്ഷം പ്രവാസികള്‍ മടങ്ങി വരുന്നതിനൊപ്പം അതിലേറെപ്പേര്‍ കുടിയേറിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പലായനവും കേരളത്തെ പ്രതിസന്ധിയിലാക്കും. തൊട്ടടുത്ത സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര എന്നിവടങ്ങളില്‍ ജീവിക്കുന്ന മലയാളികളാണ് തിരിച്ചുവരവിനൊരുങ്ങുന്നത്. ഇതില്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, ചെന്നൈ, പഴനി തുടങ്ങിയ സ്ഥലങ്ങളില്‍ കുറെ വര്‍ഷങ്ങളായി കേരളത്തില്‍ നിന്നും കുടിയേറിയവരും വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരുമുണ്ട്.

ബംഗളൂരൂ, മൈസൂര്‍, മംഗളൂരൂ എന്നിവടങ്ങളിലെ ഐ ടി കമ്പിനികളിലടക്കം ജോലി ചെയ്യുന്നവര്‍ ബഹു ഭൂരിപക്ഷവും മലയാളികളാണ്. കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് പടരുന്നതായാണ് നിലവിലുള്ള സാഹചര്യം. നാല് അയല്‍സംസ്ഥാനങ്ങളിലെ ആകെ മരണസംഖ്യ 99 ആയി. അഞ്ച് സംസ്ഥാനങ്ങളിലെ ആകെ രോഗികളുടെ എണ്ണം 4,633 ആണ്. മൂന്ന് സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം ആയിരം കടന്നു. ആന്ധ്ര അതിര്‍ത്തിയില്‍ തമിഴ്‌നാട് മതില്‍കെട്ടിയത് ഗതാഗതവും താറുമാറാക്കിയിട്ടുണ്ട്.

തിരുപ്പതി റൂട്ടിലുള്ള തിരുത്തണിയ്ക്ക് സമീപത്തായാണ് തമിഴ്‌നാട് മതില്‍ തീര്‍ത്തത്. ആംബുലന്‍സുകള്‍ക്കു പോലും കടന്നുപോകാന്‍ സാധിക്കാത്ത തരത്തില്‍ റോഡ് അടച്ച തമിഴ്‌നാടിന്റെ നടപടിയില്‍ ആന്ധ്ര സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശില്‍ പുതുതായി 80 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇവിടെ രോഗബാധിതര്‍ 1,177 ആയി ഉയര്‍ന്നു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയില്‍ പുതുതായി ഒമ്പതു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ രോഗബാധിതര്‍ 512 ആയി. സംസ്ഥാനത്തെ മരണസംഖ്യ 19 ആണ്. സംസ്ഥാനത്ത് ഒരു കോവിഡ് രോഗി ആത്മഹത്യ ചെയ്ത ദാരുണ സംഭവമുണ്ടായി. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് ആത്മഹത്യ ചെയ്തത്.

തമിഴ്‌നാട്ടില്‍ പുതുതായി 52 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 1,937 ആയി. 81 പേര്‍ ആശുപത്രി വിട്ടതോടെ ഇവിടെ രോഗം ഭേദമായവരുടെ എണ്ണം 1,101 ആയി ഉയര്‍ന്നിട്ടുണ്ട്. തെലങ്കാനയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം പതിനൊന്ന് പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 1,001 ആണ് രോഗബാധിതരുടെ എണ്ണം. സംസ്ഥാനത്തെ മരണസംഖ്യ 25 ആണ്.

ഏഴുപേര്‍ക്ക് രോഗം ബാധിച്ച പുതുച്ചേരിയില്‍ നാലു പേര്‍ ആശുപത്രി വിട്ടിട്ടുണ്ട്. മാഹി ഉള്‍പ്പെടെ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് പുതുച്ചേരി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, ന്യൂഡെല്‍ഹി, പഞ്ചാബ്, ഗോവ തുടങ്ങിയ സ്ഥലങ്ങളിലും പതിനായിരക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്.

Kannur, News, Kerala, COVID19, Job, Malayalees, Hope, Patients, Hospital, Treatment, Malayalees from other states hope to return Kerala

Keywords: Kannur, News, Kerala, COVID19, Job, Malayalees, Hope, Patients, Hospital, Treatment, Malayalees from other states hope to return Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?