സംസ്ഥാനത്ത് ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ഇനിയും കര്‍ശനമാക്കും, പൊലീസുകാര്‍ക്ക് വിശ്രമം ലഭിക്കുന്ന രീതിയില്‍ രണ്ടാം ഘട്ടത്തില്‍ സേനയെ പുന:വിന്യസിക്കും; ഡിജിപി ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: (www.kvartha.com 15.04.2020) സംസ്ഥാനത്ത് ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ഇനിയും കര്‍ശനമാക്കുമെന്നും പൊലീസുകാര്‍ക്ക് വിശ്രമം ലഭിക്കുന്ന രീതിയില്‍ രണ്ടാം ഘട്ടത്തില്‍ സേനയെ പുന:വിന്യസിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ. സംസ്ഥാന സര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങള്‍ കൂട്ടത്തോടെ നിരത്തിറകളിലിറങ്ങിയിരുന്നു. ഇനി മുതല്‍ ഇതനുവദിക്കില്ലെന്ന് ഡിജിപി വ്യക്തമാക്കി.

ലോക് ഡൗണ്‍ വിജയപ്പിക്കാനായി കഴിഞ്ഞ 22 ദിവസമായി പൊലീസ് വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ്. നിയമലംഘകരെ പിടികൂടുന്നതിനപ്പുറം രോഗികളെ ആശുപത്രിലെത്തിക്കാനും ഭക്ഷണവും മരുന്നുമെത്തിക്കാനും പൊലീസ് ജോലി ചെയ്യുന്നു. വിശ്രമമില്ലാത്തയുള്ള ജോലി പൊലീസിനെയും മടുപ്പിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളുള്ള പൊലീസുകാര്‍ക്ക് വിശ്രമ നല്‍കി രണ്ടാം നിരയിലുള്ളവരെ രംഗത്തിറക്കി ലോക് ഡൗണ്‍ നിബന്ധനകള്‍ കര്‍ശനമാക്കാനാണ് നീക്കമെന്നും ഡിജിപി പറഞ്ഞു.

കാസര്‍കോട് ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് വിശ്രമം നല്‍കാന്‍ പ്രത്യേക പദ്ധതി ആലോചിക്കുകയാണെന്നും നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ ഇനിയും പിടിച്ചെടുക്കുമെന്ന് ഡിജിപി അറിയിച്ചു. പൊലീസിന് പിഴ ചുമത്താന്‍ അനുവാദം നല്‍കുന്ന സര്‍ക്കാര്‍ തീരുമാനം വൈകാതെയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി. മെയ് മൂന്നുവരെ ലോക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ പൊലീസിന്റെ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കും.

Thiruvananthapuram, News, Kerala, DGP, Police, Lockdown, Road, Vehicles, Government, Fine, Lockdown; police will not allow lockdown violation, DGP Loknath Bahra

Keywords: Thiruvananthapuram, News, Kerala, DGP, Police, Lockdown, Road, Vehicles, Government, Fine, Lockdown; police will not allow lockdown violation, DGP Loknath Bahra


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?