സൗദിയില്‍ പനി ബാധിച്ച് ചികിത്സയിലായിരിക്കെ മലയാളി യുവാവ് മരിച്ചു
റിയാദ്: (www.kvartha.com 05.04.2020) സൗദിയില്‍ പനി ബാധിച്ച് ചികിത്സയിലായിരിക്കെ മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി, ചെമ്മാട് സ്വദേശി നടമ്മല്‍ പുതിയകത്ത് സഫ് വാന്‍ (37) ആണ് മരിച്ചത്. 10 ദിവസം മുമ്പാണ് പനി ബാധിച്ചത്. അഞ്ചുദിവസമായി റിയാദിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഫ് വാന്‍ ശനിയാഴ്ച രാത്രിയോടെയാണ് മരിച്ചത്. മരണകാരണം സൗദി അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
റിയാദില്‍ ടാക്‌സി ഡ്രൈവറായിരുന്നു. സന്ദര്‍ശക വിസയില്‍ മാര്‍ച്ച് എട്ടിന് റിയാദിലെത്തിയ ഭാര്യ ഖമറുന്നിസ ഒപ്പമുണ്ടായിരുന്നു. പരേതരായ കെ എന്‍ പി മുഹമ്മദ്-ഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അസീസ്, ശംസുദ്ദീന്‍, അബ്ദുല്‍ സലാം, ഇല്യാസ്, മുസ്തഫ, റിസ്‌വാന്‍ (ദുബൈ), ലുഖ്മാന്‍ (ഖുന്‍ഫുദ), സൈഫുനിസ, ഹാജറ, ഷംസാദ്, ഖദീജ, ആതിഖ.
Keywords: Riyadh, News, Gulf, World, Treatment, Death, Saudi, Hospital, Youth, Malayali, Malayali youth under treatment in saudi died

Powered by Info News For You

Comments
Post a Comment