ലോക് ഡൗണ്‍; ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
ന്യൂഡെല്‍ഹി: (www.kvartha.com 16.04.2020) രാജ്യത്ത് ലോക് ഡൗണ്‍ രണ്ടാം ഘട്ടം പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ ഐപിഎല്ലിന്റെ 13-ാം സീസണ്‍ ബിസിസിഐ അനിശ്ചിതകാലത്തേക്ക് നീട്ടി. മാര്‍ച്ച് 29 ന് തുടങ്ങാനിരുന്ന ഐപിഎല്‍ നേരത്തെ ഏപ്രില്‍ 15 ലേക്കായിരുന്നു നീട്ടിവച്ചത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതിന് പിന്നാലെ ഐപിഎല്‍ അനിശ്ചിതകാലത്തേക്ക് നീട്ടാന്‍ ബിസിസിഐ
ഐപിഎല്‍ ചീഫ് ഓപറേറ്റിങ് ഓഫിസര്‍ എട്ട് ഫ്രാഞ്ചൈസികള്‍ക്കും ടൂര്‍ണമെന്റ് നീട്ടുന്ന വിവരം അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് ബിസിസിഐ പ്രഖ്യാപനം ഉടനെ ഉണ്ടാകും. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ്ഷാ, ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍, ട്രഷറര്‍ അരുണ്‍ താക്കൂര്‍ തുടങ്ങിയവര്‍ ചൊവ്വാഴ്ച വൈകീട്ട് വിഡിയോ കോണ്‍ഫറന്‍സിങ് വഴി യോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് നിലവിലെ ഷെഡ്യൂളില്‍ ഐപിഎല്‍ നടക്കില്ലെന്ന വിവരം ഫ്രാഞ്ചെയ്‌സികള്‍ക്കും പ്രധാന സ്‌പോണ്‌സര്‍മാര്‍ക്കും നല്‍കിയത്.

Keywords: News, New Delhi, National, IPL, Cricket, Sports, Lockdown, BCCI, Postpone, Covid 19, Lockdown; BCCI 'postpones' IPL again until further notice
Powered by Info News For You

Comments
Post a Comment