ആളുകളുടെ ദേഹത്ത് അണുനശീകരണി തളിക്കുന്നതിനെതിരെ ആരോഗ്യമന്ത്രാലയം; ക്ലോറിന്‍, ഹൈപ്പോക്ലോറൈറ്റ് എന്നീ ലായനികളുടെ അമിത ഉപയോഗം കണ്ണിന് തകരാറ് വരുത്തുമെന്ന് മുന്നറിയിപ്പ്


ന്യൂ ഡെൽഹി: (https://ift.tt/3cooJYm) കൊറോണ വൈറസിന്റെ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആളുകളുടെ ദേഹത്ത് മുഴുവനായി അണുനശീകരണി തളിക്കുന്നതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയം. ലായനികളുടെ അമിത ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്. ഒരാളുടെ ദേഹത്തോ ആള്‍ക്കൂട്ടത്തിലേക്കോഅണുനശീകരണ ലായിനികള്‍ തളിക്കരുതെന്നും ഇങ്ങനെ ചെയ്യുന്നത് കൊണ്ട് രോഗം മാറുമെന്ന് എവിടെയും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചു.

News, New Delhi, National, India, Health Minister, Health, COVID19, Sanitizer, Health Ministry Against using Chlorine on Mob

കൈകളും മറ്റു പ്രതലങ്ങളും അണുമുക്തമാക്കാനാണ് അവിടെയെല്ലാം അണുനശീകരിണി (സാനിറ്റൈസര്‍) തളിക്കുന്നത്. എന്നാല്‍ വലിയ അളവില്‍ ദേഹത്ത് അണുനശീകരണി തളിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഫലമുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

മാത്രമല്ല അശാസ്ത്രീയമായി ഇത്തരം ലായനികള്‍ തളിക്കുന്നത് മാസസികമായും ശാരീരികമായും ആളുകളെ ബാധിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ക്ലോറിന്‍, ഹൈപ്പോക്ലോറൈറ്റ് എന്നീ ലായനികളുടെ അമിത ഉപയോഗം മൂലം കണ്ണിന് തകരാറ്, തലകറക്കം, ചൊറിച്ചില്‍, ചര്‍മ്മത്തില്‍ അസ്വസ്ഥത, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

Keywords: News, New Delhi, National, India, Health Minister, Health, COVID19, Sanitizer, Health Ministry Against using Chlorine on Mob


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?