ലോക്ക് ഡൗണ്‍ കഴിഞ്ഞാലും പൊതുഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും; നഷ്ടത്തിലോടാന്‍ കഴിയില്ല; സര്‍വീസുകള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കാനുള്ള ജി ഫോം നല്‍കി സ്വകാര്യ ബസുടമകള്‍
തിരുവനന്തപുരം: (www.kvartha.com 23.04.2020) ലോക്ക് ഡൗണ്‍ കഴിഞ്ഞാലും പൊതുഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും. അതുകൊണ്ടുതന്നെ നഷ്ടത്തിലോടുന്ന സാഹചര്യം കണക്കിലെടുത്ത് സര്‍വീസുകള്‍ താല്‍ക്കാലികമായി അവസാനിപ്പിക്കാനുള്ള ജി ഫോം നല്‍കി സ്വകാര്യ ബസുടമകള്‍. ഗതാഗതവകുപ്പിന്റെ അനുമതിയോടെ ബസുകള്‍ കയറ്റിയിടുന്നതിനുള്ള ജി ഫോം അപേക്ഷകള്‍ ഉടമകള്‍ നല്‍കിത്തുടങ്ങിയതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
സംസ്ഥാനത്ത് 12,000 ഓളം സ്വകാര്യബസുകളുള്ളതില്‍ 5000ത്തില്‍ അധികവും ഇപ്പോള്‍ത്തന്നെ ജി ഫോം അപേക്ഷകള്‍ നല്‍കിക്കഴിഞ്ഞുവത്രേ. ലോക്ക് ഡൗണായതിനാല്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഓഫീസുകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ ഓഫീസുകളുടെ മുന്നില്‍ വച്ചിരിക്കുന്ന പെട്ടികളിലാണ് ഉടമകള്‍ അപേക്ഷയും പണമടച്ചതിന്റെ രേഖയും കൊണ്ടിടുന്നത്.
ജി ഫോം നല്‍കിയാല്‍ മൂന്നുമാസത്തേക്കോ ഒരുകൊല്ലത്തേക്കോ ബസുകള്‍ സര്‍വീസ് നടത്താതെ കയറ്റിയിടാം. ഈ കാലയളവിനുള്ളില്‍ എപ്പോള്‍ വേണമെങ്കിലും ഉടമയ്ക്ക് ജി ഫോം പിന്‍വലിച്ച് ബസുകള്‍ റോഡിലിറക്കാനും വ്യവസ്ഥയുണ്ട്. ലോക്ക് ഡൗണ്‍ കഴിഞ്ഞാലും പൊതുഗതാഗതത്തിന് നിയന്ത്രണം ഉണ്ടാകും എന്നതിനാലാണ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിറുത്താന്‍ ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്.
കൊറോണ സാഹചര്യം കണക്കിലെടുത്ത് സീറ്റ് ശേഷിയുടെ പകുതിപേരെ മാത്രമേ ബസുകളില്‍ അനുവദിക്കാന്‍ സാധ്യതയുള്ളൂ. നിന്നുകൊണ്ടുള്ള യാത്രയ്ക്കും വിലക്ക് വന്നേക്കാം. ഇത്തരമൊരു സാഹചര്യത്തില്‍ ബസുകള്‍ ഓടിച്ചാല്‍ വന്‍ നഷ്ടമുണ്ടാക്കും എന്നാണ് ബസ് ഉടമകള്‍ പറയുന്നത്. ക്ഷേമനിധിയില്‍നിന്ന് ബസ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ 5000 രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍, ക്ഷേമനിധിയില്‍ അംഗമല്ലാത്ത ജീവനക്കാരുടെ എണ്ണം കൂടുതലാണ്. നഷ്ടം വരാതെ ബസ് സര്‍വീസ് നടത്താന്‍ സാധിക്കുന്ന വിധത്തിലുള്ള പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ബസ് കയറ്റിയിടുന്നതെന്നാണ് ഉടമകള്‍ പറയുന്നത്.

Keywords: Bus operators take 'Form G' route to avoid paying tax, Thiruvananthapuram, News, Lockdown, Application, Bus, Kerala.
Powered by Info News For You

Comments
Post a Comment