ദുബൈയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ദുബൈ: (www.kvartha.com 29.04.2020) ദുബൈയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കൊല്ലം ചടയമംഗലം ഇളംപഴന്നൂര്‍ കല്ലുംകൂട്ടത്തില്‍ വീട്ടില്‍ രതീഷ് സോമരാജന്‍ (36) ആണ് മരിച്ചത്. വര്‍ഷങ്ങളായി ദുബൈയില്‍ ടാക്‌സി ഡ്രൈവറാണ്. വര്‍ഷങ്ങളായി ദുബൈയില്‍ ടാക്സി ഡ്രൈവറാണ്. യുഎഇയില്‍ ചൊവ്വാഴ്ച മാത്രം മൂന്നു മലയാളികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അല്‍ബര്‍ഷയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച രതീഷിന്റെ മരണം ബുധനാഴ്ച പുലര്‍ച്ചെയാണ് സ്ഥിരീകരിച്ചത്.

ശ്വസനസംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയ രതീഷ് ഏപ്രില്‍ 12 മുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമായി. കല്ലുംകൂട്ടത്തില്‍ സോമരാജന്‍-ലളിത ദമ്പതികളുടെ മകനാണ്. ഭാര്യ: വിജി. മകള്‍: സാന്ദ്ര.

Dubai, News, Gulf, World, COVID19, Death, Treatment, hospital, Malayali, Driver, Covid 19; One more malayali died in Dubai

Keywords: Dubai, News, Gulf, World, COVID19, Death, Treatment, hospital, Malayali, Driver, Covid 19; One more malayali died in Dubai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?