ഭൗതിക പരിമിതിയിലും ആത്മീയ ചൈതന്യ ചാരുതയാര്‍ന്ന് റമദാന് തുടക്കം
സി കെ എ ജബ്ബാര്‍
(https://ift.tt/2S1kpGE) മുസ്ലിംകളുടെ ആരാധനാ ചരിത്രത്തിലെ അത്യപൂര്‍വ്വമായ ഗാര്‍ഹിക റമദാനാണ് തുടങ്ങിയിരിക്കുന്നത്. കോവിഡിന്റെ നിതാന്ത ജാഗ്രതയില്‍ മുഴുകി സ്വന്തത്തെ വീടകങ്ങളിലേക്ക് പരിമിതപ്പെടുത്തിയുള്ള വ്രതാനുഷ്ടാനം വിശ്വാസികള്‍ ഇന്നേവരെ പാലിച്ച ശീലത്തെ മറികടക്കുന്നതാണ്. 30 ദിവസത്തെ നോമ്പിന് ജീവിത ചിട്ട മാറ്റി മറിക്കപ്പെടുമായിരുന്നു. ദിനചര്യ, ആരാധന, സേവനം, പള്ളികള്‍, കമ്പോളങ്ങള്‍ തുടങ്ങിയ മേഖല സമൃദ്ധമായിരിക്കും. ഇത്തവണ ആത്മീയമായ ചൈതന്യത്തെ വീടുകളില്‍ സമൃദ്ധീകരിച്ച് മറ്റെല്ലാം മാറ്റി വെച്ചിരിക്കുന്നു. മാര്‍ക്കറ്റില്‍ നിന്ന് കിട്ടിയ വിഭവം വെച്ചാണ് നോമ്പനുഷ്ടിക്കാന്‍ വീടുകള്‍ ഒരുക്കിയത്. സാധാരണയില്‍ കവിഞ്ഞ് രാവും പകലും ജനബാഹുല്യത്താല്‍ നിറഞ്ഞു കവിഞ്ഞ് ഭക്തി സാന്ദ്രമാകാറുള്ള പള്ളികള്‍ വിജനം. ആരുടെയും മനസ്സിടറുന്നതാണീ ശൂന്യത. പക്ഷെ, ഇസ്ലാമിക വിശ്വാസാചാരത്തിന് ഭൗതിക പ്രതീകങ്ങള്‍ക്കപ്പുറമുള്ള ദൈവീക സമ്പര്‍ക്കത്തിന്റെ ആത്മീയ സൗഹൃദമുള്ളതിനാല്‍ മാറിയ സാഹചര്യത്തിലും വ്രതാചാരത്തിന്ഒരു പകിട്ടും ചോരാതെയാണ് വിശ്വാസികള്‍ വീടുകളില്‍ ഇരുന്ന് തുടക്കം കുറിച്ചിരിക്കുന്നത്. കമ്പോളങ്ങള്‍ അടഞ്ഞു കിടന്നിട്ടും സാഹോദര്യത്തിന്റെ പശിമയാര്‍ന്ന ബന്ധങ്ങള്‍ കൂട്ടിയിണക്കി വിവിധ സാമൂഹിക സംഘടനകള്‍ ആയിരക്കണക്കിന് റമദാന്‍ ഭക്ഷ്യ കിറ്റുകളാണ് വീടുകളിലെത്തിച്ചത്.
കോറണ്ടൈന്‍ റമദാനാണ്: റമദാന്‍ കോറണ്ടൈനും
ഇസ്ലാമിലെ ആരാധനാ കര്‍മ്മങ്ങളില്‍ ഒരു മാസത്തെ തീവ്രമായ ആത്മീയ കോറണ്ടൈന്‍ ആണ് യഥാര്‍ത്ഥത്തില്‍ റമദാന്‍. റമദാന്‍ തിരസ്‌കാരത്തിന്റെ പരിശീലന ശാലയാണ്.കഴിഞ്ഞ പതിനൊന്ന് മാസം ജീവിതത്തില്‍ പുലര്‍ത്തിയശാരീരികപരവും കര്‍മ്മപരവുംസദാചാരപരവുമായഎല്ലാ ശീലങ്ങളെയും നിശ്ചിത സമയംനിരാകരിച്ചും പുനഃക്രമീകരിച്ചും നിര്‍ത്തുന്ന കോറണ്ടൈന്‍ കാലം. റമദാന്‍ സാംശീകരിക്കുന്ന കോറണ്ടൈന്‍ ദൈവീകതയെപ്രതീകവല്‍കരിച്ച് ജീവിത ഗന്ധിയാക്കുന്നു.
ദൈവേതരമായതെല്ലാംനിരാകരിച്ച് പൈശാചികതയെപടിക്ക് പുറത്ത് നിര്‍ത്തുന്നു അത്. അടുത്ത 11 മാസത്തേക്ക് ജീവിത വിശുദ്ധിക്ക് വേണ്ടിയുള്ള കരുതി വെപ്പ് കാലമാണിത്. കോറണ്ടൈന്‍ ഇപ്പോള്‍ കൊറോണയോടാണ് യുദ്ധം ചെയ്യുന്നത്.റമദാന്‍ മനുഷ്യന്റെ പൈശാചികതയോടും. അപ്പോള്‍ പിന്നെ രണ്ടും തമ്മില്‍ ഭൗതികമായി സാമ്യതയുള്ളതാണ്. ഒന്ന് ആരോഗ്യ-ശരീര ശാസ്ത്രപരമാണെങ്കില്‍ മറ്റേത് ശരീരശാസ്ത്രത്തെയും ആരോഗ്യത്തെയും ഇച്ഛകളെയും ഭൗതികേതരമായ ആത്മീയ തലത്തെ പുനഃക്രമീകരിക്കുന്നുവെന്ന് മാത്രം. റമദാന്‍ ആത്മീയ കോറണ്ടൈന്‍ ആണെന്ന് ഒറ്റപ്പെടലിന്റെ ഈ കാലത്ത് നാം തിരിച്ചറിയുന്നു. കൊറോണ നല്‍കുന്ന പാഠം സൂക്ഷതയുടെയും വൃത്തി ശീലത്തിന്റെയും ആരോഗ്യ ജാഗ്രതയുടെയുംസമസൃഷ്ടി ബോധത്തിന്റെയും ഏകാഗ്രതയും നൈരന്തര്യവുമാണ്. റമദാനില്‍നിന്ന് ലഭിക്കുന്നതുംഇതെല്ലാം ചേര്‍ന്നതാണ്.
ദൈവീകത അദൃശ്യമായ കേന്ദ്രീകൃതത്വമാണെങ്കിലും മനുഷ്യന്റെ ഹൃദയം കൊണ്ട് അനുഭവിച്ചറിയുന്നഅനിര്‍വചനീയമായ അനുഭൂതിയാണത്. അതിനാല്‍ അദൃശ്യമായ വൈറസിന്റെ കേന്ദ്രീകൃത സംഹാരഭാവംഏകാഗ്രമായി എതിരിടാനുള്ള ശീലത്തെയും കോവിഡ് കാല ആത്മീയതയെന്ന് വിളിക്കാം. റമദാന്‍ മുഴുവന്‍ മനുഷ്യരുടെയും സര്‍വ്വചരാചരങ്ങളുടെയും ദൈവത്തെ കണ്ടെത്തുന്ന വിശ്വാസിയുടെ വസന്ത കാലമാണ്. കൊറോണ മുഴുവന്‍ മനുഷ്യരെയും സംഹാരത്തിലും പ്രതിരോധത്തിലും ഒരുമിച്ചു നിര്‍ത്തുന്നു എന്നത് കൊണ്ട്ദൈവീകമായ മാനവികത ഇവിടെ ജാതിമത രാജ്യാതിരുകള്‍ ഇല്ലാത്ത ഏകത്വമാണ് എന്ന് വ്യക്തമാക്കപ്പെടുന്നു. ഒരു മഹാമാരിയെ മുന്നില്‍ നിര്‍ത്തി ആത്മീയ തലം കൂടുതല്‍ പ്രകാശിക്കപ്പെടുകയാണിവിടെ.ദൈവവുമായുള്ള ഇടപാട് വ്യക്തിയുടെ ഹൃദയത്തിലെ സ്വകാര്യതയുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ ,വ്രതാനുഷ്ടാനം വ്യക്തിയുടെ സ്വകാര്യതയും ദൈവവുമായുള്ള അവന്റെ രഹസ്യ ഇടപാടുമാണ്. ഈ സ്വകാര്യതക്ക് ആത്മീയമായ ആഴംലഭിക്കാവുന്ന ഏറ്റവും സ്വകാര്യമായ ഭവനധ്യാനത്താലാണ്ഈ കൊറോണ കാലം വിശ്വാസിയെ പാകപ്പെടുത്താന്‍ പോകുന്നത്.
ഇതൊക്കെ മുന്നില്‍ വെച്ച്കണ്ണീരോടെയാണ് ഇക്കുറി പള്ളികളിലെ ആരവത്തിന്റെ ആത്മീയ താളത്തെ വിശ്വാസി മാറ്റി വെച്ച് വീടകങ്ങളിലെ ഏകാഗ്രതയുടെ ആത്മീയ ചാരുതയാല്‍ അതിനെ പ്രകാശിപ്പിക്കുന്നത്. ഇസ് ലാം ഏത് സ്ഥലകാലത്തും പ്രായോഗികമാണ് എന്ന വലിയ ദൗത്യ സാക്ഷ്യം കൂടിയാണിത്.
ജീവിതത്തിലെ ഈ ആദ്യാനുഭവകോറണ്ടൈന്‍ നോമ്പ് നല്ല ഭാവിയെ ചൂണ്ടുന്നുണ്ട് എന്നുറപ്പാണ്.ദൈവവുമായുള്ള ബന്ധത്തിന്നിശ്ശബ്ദമായ ഏകാഗ്രതയുടെമൂര്‍ച്ചയുള്ള ഈശ്വര ബന്ധത്തിന്റെ ശോഭനമായ ഭാവിയുണ്ടതിന്. കാരണം നോമ്പ് ദൈവവുമായുള്ള വ്യക്തിയുടെ സ്വകാര്യ ഇടപാടാണ്. ഒരാള്‍ നമസ്‌കരിക്കുന്നതും മറ്റും മറ്റൊരാള്‍ക്ക് കാണാനാവും. വ്യക്തി നോമ്പുകാരനാണോ എന്നത് അയാളുടെ മാത്രം സ്വകാര്യതയാണ്. ഈ സ്വകാര്യത ഏറ്റവും ഏകാന്തമായ കോവിഡ് പാശ്ചാത്തലത്തില്‍ വവുമായി അയാള്‍ പങ്കിടുന്നു എന്നതാണ് ഇത്തവണത്തെ നോമ്പിനെ ചൈതന്യവത്താക്കുന്നത്.
Keywords: Article, Ramadan, Trending, Religion, CKA Jabbar, Article about Ramadan by CKA Jabbar

Powered by Info News For You

Comments
Post a Comment