ലോക് ഡൗണ്‍ ലംഘനം; പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യധാന്യവിതരണം നടത്തിയ ബിജെപി എംഎല്‍എ വിവാദത്തില്‍

മുംബൈ: (https://ift.tt/34dTBYD) രാജ്യം മൊത്തം പ്രധാനമന്ത്രിയുടെ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ബിജെപി എംഎല്‍എ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തത് വിവാദത്തില്‍. മഹാരാഷ്ട്രയിലെ വാര്‍ധ എംഎല്‍എ ദാദാറാവു കേച്ചെയാണ് നിര്‍ദേശങ്ങള്‍ ലംഘിച്ച് പിറന്നാളാഘോഷം നടത്തിയത്. എപിഡെമിക് ഡിസിസസ് ആക്ട് പ്രകാരമുള്ള നിയമനടപടി ദാദാറാവു നേരിടേണ്ടി വരുമെന്ന് സബ് ഡിവിഷണല്‍ ഓഫീസര്‍ ഹരീഷ് ധാര്‍മിക് അറിയിച്ചു.

ഞായറാഴ്ചയാണ് ദാദാറാവു നൂറോളം പേര്‍ക്ക് വസതിയില്‍ ധാന്യങ്ങള്‍ വിതരണം ചെയ്തത്. ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിനായി എംഎല്‍എ അനുമതി തേടിയിരുന്നില്ലെന്ന് ഹരീഷ് ധാര്‍മിക് അറിയിച്ചു. വിതരണം സൗജന്യമായിരുന്നതിനാല്‍ നൂറോളം പേര്‍ എംഎല്‍എയുടെ വീടിന് മുന്നില്‍ കൂടിയിരുന്നു.

News, National, India, Mumbai, MLA, Birthday Celebration, Lockdown, BJP, Police, Maharashtra BJP MLA defies lockdown calls people for birthday

വിവരമറിഞ്ഞെത്തിയ പോലീസാണ് സംഭവസ്ഥലത്തെത്തി ജനങ്ങളെ പിരിച്ചു വിട്ടത്. എന്നാല്‍ തനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നുമാണ് എംഎല്‍എയുടെ പ്രതികരണം.

Keywords: News, National, India, Mumbai, MLA, Birthday Celebration, Lockdown, BJP, Police, Maharashtra BJP MLA defies lockdown calls people for birthday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?