മാഹിന്‍ കേളോട്ടിനെതിരെയുള്ള കള്ളക്കേസ്; പോലീസ് സി പി എം വളണ്ടിയര്‍മാരെ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് മുസ്ലിം ലീഗ്

കാസര്‍കോട്: (https://ift.tt/2VvUaKY) മുസ്ലിം ലീഗ് നേതാവും പൊതുപ്രവര്‍ത്തകനുമായ മാഹിന്‍ കേളോട്ടിനെതിരെ സി പി എം പ്രാദേശിക നേതാവിന്റെ പരാതിയില്‍ കള്ളക്കേസ് എടുത്ത പോലീസ് നടപടിയില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി ഇ അബ്ദുല്ലയും ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാനും പ്രതിക്ഷേധിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്റെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് സി.പി.എം പ്രാദേശിക നേതാവ് നല്‍കിയ പരാതിയിലാണ് പോലീസ് കള്ളക്കേസ് എടുത്തത്. കാസര്‍കോട് മെഡിക്കല്‍ കോളേജ് സി.പി.എം നേതാവിന് യാതൊരു അധികാരവുമില്ല. അങ്ങനെയുള്ള ഒരാളുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ഇത് സി.പി.എമ്മിന് വേണ്ടിയുള്ള അടിമപ്പണിയും വളണ്ടിയര്‍ സേവനവുമാണ്. നാട്ടിലെ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നും ശമ്പളം പറ്റുന്ന പോലീസുകാര്‍ സി.പി.എം ഓഫീസില്‍ നിന്നും ശമ്പളം പറ്റുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ യാതൊരു അധികാരമില്ലാത്തവര്‍ നല്‍കിയ കള്ള പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസ് പിന്‍വലിക്കാന്‍ പോലീസ് തയ്യാറാവണം. ഇക്കാര്യത്തില്‍ സി.പി.എം തരം താണ രാഷ്ട്രീയമാണ് കളിക്കുന്നത്. മെഡിക്കല്‍ കോളേജ് നിര്‍മ്മാണ ഘട്ടത്തില്‍ എതിര്‍പ്പുമായി രംഗത്ത് വന്ന സി.പി.എം ഇപ്പോള്‍ അതിന്റെ വക്താക്കളാവാന്‍ ശ്രമിക്കുകയാണ്. ഇതിനു വേണ്ടി രാഷ്ട്രീയ വിരോധം വെച്ച് കേസെടുക്കാന്‍ തുടങ്ങിയാല്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന് സി.പി.എം മനസ്സിലാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.


Keywords: Kasaragod, Kerala, news, Police, case, Muslim-league, CPM, Case against Mahin Kelot; Muslim league protested
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?