കൂട്ടുപുഴ പാലം നിര്‍മാണത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി
ഇരിട്ടി: (www.kvartha.com 08.04.2020) തലശ്ശേരി-വളവുപാറ കെ എസ് ടി പി റോഡ് നിമാര്‍ണ പദ്ധതില്‍ ഉള്‍പ്പെടുത്തി പണിയുന്ന കൂട്ടുപുഴ പാലം നിര്‍മാണത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. ഇനി കര്‍ണ്ണാടക പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്ററുടെ അനുമതി പത്രം ലഭിക്കുന്നതോടെ പാലം പണി ആരംഭിക്കുവാന്‍ കഴിയും. കര്‍ണാടക വനംവകുപ്പിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് രണ്ടര വര്‍ഷം മുന്‍പ് നിര്‍മാണം പാതിവഴിയില്‍ നിലച്ച കൂട്ടുപുഴ പാലം നിര്‍മാണത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര പരിസ്ഥിതി വനം മന്ത്രി പ്രകാശ് ജാവേദ്ക്കറുടെ അധ്യക്ഷതയില്‍ നടന്ന ദേശീയ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ വീഡിയോ കോണ്‍ഫ്രന്‍സ് വഴി നടന്ന യോഗത്തിലാണ് പാലം നിര്‍മാണത്തിന് അനുമതി നല്‍കിയിരിക്കുന്നത്.
ഇതോടെ കേരള-കര്‍ണാടക അതിര്‍ത്തിയില്‍ നിര്‍മിക്കുന്ന പാലത്തിന്റെ തടസങ്ങള്‍ നീങ്ങി. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിപത്രം കര്‍ണ്ണാടക വനംവകുപ്പ് അംഗീകരിക്കുക എന്ന സാങ്കേതിക നടപടികള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിപത്രം ലഭിക്കുന്ന മുറക്ക് കര്‍ണ്ണാടക പ്രന്‍സിപ്പല്‍ കണ്‍ര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റര്‍ നിര്‍മാണത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള കത്ത് ഉടന്‍ കൈമാറിയേക്കും.
നേരത്തെ ബാംഗ്ലൂരില്‍ നടന്ന എംപവേര്‍ഡ് കമ്മിറ്റിയുടെ സിറ്റിങ്ങില്‍ പാലത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചിരുന്നു. സെപ്തംബര്‍ 26ന് കുടക് എംഎല്‍എ കെ ജി ബൊപ്പയ്യയുടെ മുന്‍കൈയില്‍ മുഖ്യമന്ത്രി യദിയൂരപ്പയുടെ അധ്യക്ഷതയില്‍ നടന്ന നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ കര്‍ണ്ണാടക പ്രാദേശിക ഘടക യോഗവും പാലത്തിനനുകൂലമായി തീരുമാനമെടുത്തെങ്കിലും ദേശീയ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ നിര്‍മാണം തുടങ്ങാമെന്ന് ധാരണയിലെത്തിയിരുന്നു. പാതിവഴിയില്‍ രണ്ടര വര്‍ഷത്തോളമായി പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തി മുടങ്ങിക്കിടക്കുകയായിരുന്നു.
2017ല്‍ ആരംഭിച്ച നിര്‍മാണപ്രവര്‍ത്തി കര്‍ണ്ണാടക വനം-വന്യജീവി വകുപ്പിന്റെ തടസവാദം മൂലം 2017 ഡിസംബര്‍ 27ന് നിര്‍ത്തി വെക്കുകയായിരുന്നു. ബ്രഹ്മഗിരി വന്യ മൃഗ സങ്കേതത്തിന്റെ ഭാഗമായ തങ്ങളുടെ അധീനതയില്‍പെട്ട സ്ഥലത്താണ് പാലം നിര്‍മിക്കുന്നതെന്നും ഇവിടെ യാതൊരു വിധത്തിലുള്ള നിര്‍മാണ പ്രവര്‍ത്തിയും അനുവദിക്കില്ലെന്നും പറഞ്ഞാണ് പ്രവര്‍ത്തി തടഞ്ഞത്. തങ്ങളുടെ അധീനതയില്‍പെട്ട സ്ഥലമാണെന്ന കേരളാ റവന്യൂ വകുപ്പിന്റെ വാദം ഇവര്‍ തള്ളുകയും ചെയ്തു.
മാക്കൂട്ടം വനമേഖലയോട് ചേര്‍ന്ന് പാലം അവസാനിക്കുന്ന ഭാഗം തങ്ങളുടേത് ആണെന്നും നിര്‍മാണത്തിന് മുന്‍കൂട്ടി അനുമതി വാങ്ങിയില്ലെന്നും കാണിച്ച് ഇവര്‍ പാലം പണി നിര്‍ത്തിവെപ്പിച്ചു. പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരു സംസ്ഥാനങ്ങളും തമ്മില്‍ ഭരണ ഉദ്യോഗതലത്തില്‍ നിരവധി ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം ഉണ്ടായിരുന്നില്ല. പ്രതിസന്ധി പരിഹരിക്കാന്‍ മുന്‍കൈയെടുത്ത കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെയും കര്‍ണ്ണാടക വനം വകുപ്പിനെയും സണ്ണി ജോസഫ് എംഎല്‍എ അഭിനന്ദിച്ചു.
Keywords: News, Kannur, Kerala, MLA, Road, forest, department, Permission, Construction, Kootupuzha Bridge, Permission for Construction of Kootupuzha Bridge

Powered by Info News For You

Comments
Post a Comment