വിഷുവില്ല, വിഷുക്കണിയുമില്ല; ആര്‍ക്കോ വേണ്ടി പൂക്കുന്നു കണിക്കൊന്നകള്‍

കണ്ണൂര്‍: (www.kvartha.com 09.04.2020) എല്ലാ വര്‍ഷവും മീന മാസത്തില്‍ മലയാളക്കരയില്‍ എത്തുന്ന അതിഥി പതിവ് തെറ്റിക്കാതെ ഇത്തവണയും എത്തിയിട്ടുണ്ട്. മറ്റാരുമല്ല കണ്ണിനും മനസിനും കുളിര്‍മയേകുന്ന മഞ്ഞപട്ടുടുത്ത കണിക്കൊന്നകള്‍ തന്നെ. കൊറോണ ഭീതി പടര്‍ത്തിയത് അറിയാതെയാണ് നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത്. പല സ്ഥലങ്ങളിലും പതിവിനു വിപരീതമായി ഇത്തവണ നേരത്തെ തന്നെ കണിക്കൊന്നകള്‍ പൂത്തു തുടങ്ങിയിരുന്നു.

പൂത്തുലഞ്ഞ് നില്‍ക്കുന്ന കണിക്കൊന്നകള്‍ നാട്ടിലെയും നഗരങ്ങളിലെയും വര്‍ണ്ണക്കാഴ്ച കൂടിയാണ്. മേടം ഒന്നിന് വിഷുക്കണി ഒരുക്കാന്‍ മലയാളിക്ക് ഒഴിച്ചുകൂടാനാകാത്തതാണ് കണികൊന്നപ്പൂവ്. എന്നാല്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി വിഷു ദിവസം വരെ ലോക് ഡൗണ്‍ ആണ്. അതുകൊണ്ട് തന്നെ ആഘോഷങ്ങള്‍ ഇല്ലാതെയാകും ഇത്തവണ വിഷു കടന്നു പോകുക. കണിയൊരുക്കലും പടക്കം പൊട്ടിക്കലും പേരിനു മാത്രമായി ഒതുങ്ങും. ഇതോടെ സ്വയം വസന്തം പൊഴിച്ച കണിക്കൊന്നകള്‍ കണി കാണാതെ അടുത്ത വിഷുവിനായി കാത്തിരിക്കും. വീണ്ടും മലയാളികളുടെ മനസ്സില്‍ പൂത്തുലയാന്‍.

അതേ സമയം ആഘോഷങ്ങള്‍ ഇല്ലെങ്കിലും സമൃദിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷുവിനു കണിയൊരുക്കുമെന്നു ചിലര്‍ പറയുന്നു. ഇതോടെ ചില വീടുകളിലെങ്കിലും കണിയോടൊപ്പം കണിക്കൊന്നയും ഇടംപിടിക്കും. വിഷു ഉത്സവത്തിന് കൊന്നപൂക്കള്‍ വിറ്റ് കാശുണ്ടാക്കുന്നവര്‍ നിരവധിയാണ്. ഒരു കെട്ടിന് 15 മുതല്‍ 20 വരെ കൊന്നപൂവിന് ലഭിക്കാറുണ്ടായിരുന്നു. അവരും നിരാശയിലായി.

Kannur, News, Kerala, COVID19, Lockdown, Trending, Festival, Kanikkonna, Vishu, Importance of kanikkonna on Vishu Festival

Keywords: Kannur, News, Kerala, COVID19, Lockdown, Trending, Festival, Kanikkonna, Vishu, Importance of kanikkonna on Vishu Festival


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?