കൊവിഡ് ബാധിച്ച് മുംബൈയില്‍ മലയാളി മരിച്ചു; രോഗം സ്ഥിരീകരിച്ചത് ചൊവ്വാഴ്ച ഉച്ചയോടെ; മരണം സംഭവിക്കുന്നത് രാത്രിയില്‍; കുടുംബാംഗങ്ങളും അടുത്ത് ഇടപഴകിയവരും രാജെവാഡി ആശുപത്രിയില്‍ ഐസൊലേഷനില്‍
മുംബൈ: (www.kvartha.com 01.04.2020) കൊവിഡ് ബാധിച്ച് മുംബൈയില്‍ മലയാളി മരിച്ചു. അന്ധേരിക്കടുത്ത സാക്കിനാക്കയില്‍ താമസിക്കുന്ന തലശ്ശേരി കതിരൂര്‍ ദേവന്‍ വില്ലയില്‍ അശോകന്‍ (63) ആണു മരിച്ചത്. ഘാട്‌കോപ്പര്‍ രാജെവാഡി ആശുപത്രിയിലാണു മരണം.
സാക്കിനാക്കയില്‍ വര്‍ക്ഷോപ്പ് ഉടമയായിരുന്നു അശോകന്‍. ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മരണം സംഭവിച്ചത്. രാത്രിയാണു കൊവിഡ് സ്ഥിരീകരിച്ചുള്ള പരിശോധനാഫലം വന്നത്.
സാക്കിനാക്ക ഗുല്‍ഷന്‍ മന്‍സില്‍ ചാളിലെ വീട്ടില്‍ പനിയും തൊണ്ടവേദനയുമായി കഴിയുകയായിരുന്ന ഇദ്ദേഹം നാലു ദിവസം മുന്‍പാണ് ആശുപത്രിയില്‍ ചികിത്സതേടിയതെന്നാണു വിവരം. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളെയും അടുത്ത് ഇടപഴകിയവരെയും രാജെവാഡി ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
Keywords: Covid keralite dead in Mumbai. Mumbai, News, Malayalees, hospital, Treatment, Family, Dead, Dead Body, Health, Health & Fitness, National.

Powered by Info News For You

Comments
Post a Comment