'സാധാരണ ചികിത്സയ്‌ക്കൊപ്പം മന്ത്രവും ഭജനയും ശ്ലോകവും'; കൊവിഡിന് പുതിയ ചികിത്സാ സമ്പ്രദായ നിര്‍ദ്ദേശവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി


ഭോപ്പാല്‍: (https://ift.tt/3d8Z3Q7) കൊവിഡ്-19 ചികിത്സയ്ക്ക് മന്ത്രവും ഭജനയും ശ്ലോകവും ഉപയോഗിക്കുന്നത് നല്ലതാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. കൊവിഡിന് നല്‍കുന്ന സാധാരണ ചികിത്സയ്‌ക്കൊപ്പം ഇവയും പരീക്ഷിക്കാമെന്നാണ് ശിവരാജ് സിംഗ് പറഞ്ഞു. മത നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുമ്പോഴായിരുന്നു ശിവരാജ് സിംഗിന്റെ പുതിയ നിര്‍ദേശം.

News, National, India, Bopal, Minister, Chief Minister, COVID19, Treatment, Shivraj Chouhan says mantra chart for corona virus treatment

''ചിലപ്പോള്‍ മറ്റൊരു ചികിത്സ രീതിയുമായി മുന്നോട്ട് വരാന്‍ നമുക്ക് സാധിക്കുമായിരിക്കും. ഇത് മരണനിരക്ക് കുറയ്ക്കും. രോഗികളുടെ മാനസിക ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സംഗീതവും, ഭജനയും, ശ്ലോകവും പ്രോത്സാഹിപ്പിക്കാവുന്നതാണ്''ശിവരാജ് സിംഗ് കൂട്ടിച്ചേര്‍ത്തു.

'പല രോഗങ്ങളും സ്‌നേഹം കൊണ്ട് മാറിയിട്ടുണ്ട്, പക്ഷേ കൊവിഡ് പോലുള്ള അണുബാധകള്‍ വരുമ്പോള്‍ അമ്മയ്ക്ക് പോലും മകനെ തൊടാന്‍ കഴിയില്ല. അതിനാല്‍, നിലവിലുള്ള ചികിത്സാ സമ്പ്രദായത്തോടൊപ്പം, ഇന്ത്യയിലുള്ള മറ്റ് പാരമ്പര്യ ചികിത്സ രീതികളും പരീക്ഷിക്കാം, ശിവരാജ് സിംഗ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതര ചികിത്സകള്‍ക്കായി നിര്‍ദ്ദേശങ്ങള്‍ അയയ്ക്കാന്‍ അദ്ദേഹം നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.

പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ 50 ഗ്രാം വരുന്ന 1 കോടി ആയുര്‍വേദ മരുന്നുകളുടെ കിറ്റ് വിതരണം ചെയ്യുമെന്ന ബിജെപി സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ശിവരാജ് സിംഗ് ചൗഹാന്റെ പ്രതികരണം.

Keywords: News, National, India, Bopal, Minister, Chief Minister, COVID19, Treatment, Shivraj Chouhan says mantra chart for corona virus treatment


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?