കോള്‍ സെന്ററില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്ത് മന്ത്രി; വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ മധുരിതഗാനങ്ങളും
കണ്ണൂര്‍: (www.kvartha.com 08.04.2020) കോള്‍ സെന്ററില്‍ വളണ്ടിയറായി മന്ത്രി കടന്നപ്പള്ളി. കോള്‍ സെന്ററിലേക്ക് വിളിച്ച പ്രേമജ മറുതലയ്ക്കല്‍ മന്ത്രിയാണെന്ന് അറിഞ്ഞപ്പോള്‍ ഒന്ന് പകച്ചു. അവശ്യ സാധനങ്ങളും മരുന്നും വീടുകളിലെത്തിക്കാന്‍ ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച കോള്‍ സെന്ററിലേക്ക് പലവ്യഞ്ജനങ്ങള്‍ക്ക് വേണ്ടിയാണ് തളാപ്പ് സ്വദേശി പ്രേമജ വിളിച്ചത്. ഫോണെടുത്തത് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയായിരുന്നു. മന്ത്രിയാണെന്ന് പരിചയപ്പെടുത്തി ലിസ്റ്റ് പറഞ്ഞോളൂ എന്ന് അദ്ദേഹം പറഞ്ഞെങ്കിലും പ്രേമജയ്ക്ക് ആശ്ചര്യം മാറിയില്ല.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് മന്ത്രി കോള്‍ സെന്ററില്‍ എത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷില്‍ നിന്ന് സെന്ററിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. തുടര്‍ന്ന് അദ്ദേഹം കോളുകള്‍ സ്വീകരിച്ച് വിളിക്കുന്നവരുമായി സംസാരിച്ചു. സാധനങ്ങളുടെ പട്ടിക എഴുതിവെച്ച ശേഷം അല്‍പം കുശലവും പറഞ്ഞാണ് മന്ത്രി കോള്‍ അവസാനിപ്പിച്ചത്. മന്ത്രി തന്നെ നേരിട്ട് കോളുകള്‍ സ്വീകരിച്ചത് പലര്‍ക്കും അത്ഭുതമായിരുന്നു. അത് അവര്‍ പ്രകടിപ്പിക്കുകയും ചെയ്തു. അവസരോചിതമായി ജില്ലാ പഞ്ചായത്ത് നടത്തുന്ന പ്രവര്‍ത്തനത്തെ മന്ത്രി അഭിനന്ദിച്ചു. ജാതി മത ഭേദമില്ലാതെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കായി ഗാനവും ആലപിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി അവശ്യ മരുന്നുകള്‍ എത്തിക്കാന്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഹോം ഡെലിവറി സംവിധാനവുമായി ജനങ്ങള്‍ പൂര്‍ണമായി സഹകരിക്കണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭ്യര്‍ഥിച്ചു. ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും നിര്‍ത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവശ്യ മരുന്നുകള്‍ക്കായാണ് ജനങ്ങള്‍ ഇത്തരത്തില്‍ പുറത്തിറങ്ങുന്നത്. വാഹനങ്ങള്‍ വര്‍ധിച്ച് വരുന്നത് ഇതുവരെ പാലിച്ച അച്ചടക്കവും ജാഗ്രതയും വിഫലമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ മരുന്നുകള്‍ വാങ്ങുന്നതിന് ഹോം ഡെലിവറി സംവിധാനത്തെ ആശ്രയിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
ഈ നിയന്ത്രണം ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് മനസിലാക്കി ഓരോരുത്തരും അത് പാലിക്കണം. ജനങ്ങള്‍ പൂര്‍ണമായി സഹകരിച്ചാല്‍ മാത്രമേ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവശ്യ മരുന്നുകള്‍ക്കെന്ന പേരില്‍ അനാവശ്യമായും ജനങ്ങള്‍ പുറത്തിറങ്ങുന്നു എന്ന സാഹചര്യം കണക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ മരുന്നുകള്‍ കോള്‍ സെന്റര്‍ വഴി ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ തീരുമാനിച്ചത്. മരുന്നുകള്‍ ആവശ്യമുള്ളവര്‍ നിലവില്‍ തദ്ദേശസ്ഥാപന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളിലേക്ക് വിളിച്ചറിയിച്ചാല്‍ അവ വീടുകളിലെത്തിക്കാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.
Keywords: Kannur, News, Kerala, Minister, House, Phone call, Lockdown, Kadannappally Ramachandran, Minister attend phone call at the call center

Powered by Info News For You
Comments
Post a Comment