മണിപ്പൂര്‍ സ്വദേശികള്‍ക്ക് നേരെ അതിക്രമം തുടരുന്നു; വിദ്യാര്‍ഥികള്‍ക്ക് സൂപ്പര്‍മാര്‍ക്കറ്റില്‍ പ്രവേശനം നിഷേധിച്ച മാനേജര്‍ക്കും രണ്ട് സുരക്ഷാ ജീവനക്കാര്‍ക്കുമെതിരെ കേസ്


ഹൈദരാബാദ്: (https://ift.tt/2xZVrAC) മണിപ്പൂര്‍ സ്വദേശികള്‍ക്ക് നേരെ അതിക്രമം തുടരുന്നു. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിച്ച സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ക്കും രണ്ട് സുരക്ഷാ ജീവനക്കാര്‍ക്കുമെതിരെ കേസ്. തെലങ്കാനയിലെ റാച്ചക്കോണ്ട വനസ്ഥലിപുരത്താണ് മണിപ്പൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദുരനുഭവമുണ്ടായത്. സംഭവത്തിന് പിന്നാലെ മാനേജരേയും സുരക്ഷാ ജീവനക്കാേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വനസ്ഥലിപുരത്തെ സൂപ്പര്‍മാര്‍ക്കറ്റില്‍ വച്ചാണ് സുരക്ഷാ ജീവനക്കാര്‍ വിദ്യാര്‍ഥികളെ അധിക്ഷേപിച്ചത്. വിദേശികള്‍ ആയതുകൊണ്ട് അകത്തേക്ക് പ്രവേശിപ്പിക്കാനാകില്ലെന്നായിരുന്നു നിലപാട്. വിദ്യാര്‍ഥികള്‍ ആധാര്‍ കാര്‍ഡുകള്‍ അടക്കം കാണിച്ചിട്ടും ജീവനക്കാര്‍ അകത്തേക്ക് കയറ്റിവിട്ടില്ല.

News, National, Hyderabad, Manipur, Students, Market, Security, Mobile Phone, Video, Case, Two Students from Manipur Denied Entry into Supermarket

സംഭവത്തിന്റെ വീഡിയോ വിദ്യാര്‍ഥികളില്‍ ഒരാള്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. ഇത് ഇവരുടെ ഒരു സുഹൃത്ത് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതിന് പിന്നാലെ കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവടക്കം വിഷയത്തില്‍ ഇടപെടുകയും തെലങ്കാന മന്ത്രി കെടിആര്‍ റാവു സംഭവത്തില്‍ അപലപിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തു.
കഴിഞ്ഞദിവസം മുംബൈയില്‍ മണിപ്പൂര്‍ സ്വദേശിയായ യുവതിയുടെ ദേഹത്ത് ഒരു ബൈക്ക് യാത്രക്കാരന്‍ തുപ്പിയിരുന്നു. മുമ്പ് ഡെല്‍ഹിയിലും മറ്റൊരു മണിപ്പൂര്‍ സ്വദേശിനിക്ക് നേരേയും സമാനരീതിയില്‍ അതിക്രമം നടന്നിരുന്നു.

Keywords: News, National, Hyderabad, Manipur, Students, Market, Security, Mobile Phone, Video, Case, Two Students from Manipur Denied Entry into Supermarket


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?