പരീക്ഷാ നടത്തിപ്പ് ക്രമീകരിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചു; റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം
തിരുവനന്തപുരം: (www.kvartha.com 17.04.2020) സര്‍വകലാശാലകളിലെ പരീക്ഷാ നടത്തിപ്പ് ക്രമീകരിക്കുന്നതിന് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് അധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനാന്‍ ആറംഗ സമിതിയെ നിയോഗിച്ചത്. ആസൂത്രണ ബോര്‍ഡ് അംഗം ഡോ. ബി ഇക്ബാല്‍ ആണ് സമിതി അധ്യക്ഷന്‍.
എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, കേരള സര്‍വകലാശാല പ്രോവൈസ് ചാന്‍സലര്‍ അജയകുമാര്‍, കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. നിഷാന്ത്, കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഡോ. സി സി ബാബു, കെടിയു ഡീന്‍ ഡോ. വൃന്ദാനായര്‍ എന്നിവരാണ് അംഗങ്ങള്‍. സമിതി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കൊവിഡ്, ലോക് ഡൗണ്‍ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമായാല്‍ മെയ് പകുതിയോടെ പരീക്ഷ തുടങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജൂണില്‍ പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ കഴിയില്ല. ജൂലൈയില്‍ അധ്യയന വര്‍ഷം ആരംഭിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സമിതിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കിയ സര്‍ക്കാര്‍ നിര്‍ദേശം.
Keywords: Thiruvananthapuram, News, Kerala, Examination, Education, Government, Report, Examination, Special committee, Exam, special committee to reschedule exam

Powered by Info News For You

Comments
Post a Comment