എമിറേറ്റ്‌സ് പ്രത്യേക സര്‍വ്വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും; വെബ്‌സൈറ്റ് വഴി ബുക്കിങും തുടങ്ങി

ദുബൈ: (www.kvartha.com 03.04.2020) എമിറേറ്റ്‌സ് പ്രത്യേക സര്‍വ്വീസുകള്‍ തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കാന്‍ അനുമതി കിട്ടിയതിന് പിന്നാലെയാണ് തീരുമാനം. ദുബൈയില്‍ നിന്ന് ലണ്ടന്‍ ഹീത്രു, ഫ്രാങ്ക്ഫര്‍ട്ട്, പാരിസ്, ബ്രസല്‍സ്, സൂറിച്ച് എന്നിവിടങ്ങളിലേക്കായിരിക്കും ആദ്യ വിമാനങ്ങള്‍. ണ്ടന്‍ ഹീത്രു, ഫ്രാങ്ക്ഫര്‍ട്ട്, പാരിസ്, ബ്രസല്‍സ്, സൂറിച്ച് എന്നിവിടങ്ങളിലേക്കായിരിക്കും ആദ്യ വിമാനങ്ങള്‍. ലണ്ടനിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകളും മറ്റ് നഗരങ്ങളിലേക്ക് മൂന്ന് സര്‍വീസുകളുമുണ്ടാകും.

വെബ്‌സൈറ്റ് വഴി ബുക്കിങും അരംഭിച്ചിട്ടുണ്ട്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നിന്നായിരിക്കും സര്‍വീസുകളെല്ലാം. യുഎഇയില്‍ നിന്ന് പുറത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് മാത്രമേ നിലവില്‍ യാത്രചെയ്യാനാവൂ. ചരക്കുകള്‍ കൊണ്ടുപോകുന്നതിനും ഇതേവിമാനങ്ങള്‍ തന്നെ ഉപയോഗിക്കും. അതാത് രാജ്യങ്ങളില്‍ പ്രവേശനാനുമതിയുള്ളവര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാവൂ.

വിമാന സര്‍വീസുകള്‍ നിര്‍ത്തിയ സമയത്ത് യുഎഇയില്‍ കുടുങ്ങിപ്പോയവര്‍ക്ക് തിരികെ അതത് രാജ്യങ്ങളിലെത്താനുള്ള സൗകര്യമൊരുക്കുകയാണെന്നാണ് എമിറേറ്റ്‌സ് അറിയിച്ചത്. വൈകാതെ തന്നെ പൂര്‍ണതോതില്‍ സര്‍വീസുകള്‍ ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Dubai, News, Gulf, World, Flight, Flights, Travel, Emirates, Post suspension, Passenger, UAE, Emirates announces first passenger flight post suspension

Keywords: Dubai, News, Gulf, World, Flight, Flights, Travel, Emirates, Post suspension, Passenger, UAE, Emirates announces first passenger flight post suspension


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?