അല്‍മദീന അറേബ്യന്‍ മാള്‍ വിദ്യാനഗറില്‍ ആരംഭിക്കും: ശരീഫ് മദീന


കാസര്‍കോട് (www.evisionnews.co): ഗള്‍ഫ് രാജ്യങ്ങളിലെ ഷോപ്പിംഗ് സെന്ററുകളെ കിടപിടിക്കുന്ന തരത്തിലുള്ള അതിവിപുലമായ സേവനങ്ങളും അതിവിശാലമായ സൗകര്യങ്ങളോടും കൂടിയ ഷോപ്പിംഗ് മാള്‍ കാസര്‍കോട് ജില്ലയിലേക്ക് വരുന്നു. മദീന ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് മദീന അറേബ്യന്‍ മാള്‍ കാസര്‍കോട് വിദ്യാനഗറില്‍ വരാന്‍ പോകുന്നത്. 

കോവിഡ് -19 നിയന്ത്രണങ്ങള്‍ക്ക് ശേഷം പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് മദീന ഗ്രൂപ്പ് ചെയര്‍മാന്‍ ശരീഫ് മദീന ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. ഉത്തര മലബാറിലെ തന്നെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ കാസര്‍കോട് നഗരത്തില്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോവുന്നത്. 

ഹൈപ്പര്‍ മാര്‍ക്കറ്റ്, ഗ്രോസറി, ഹോം അപ്ലയന്‍സസ്, ഫുഡ് കോര്‍ണ്ണര്‍, ഗെയിസ്, എന്റര്‍ട്ടെയിന്മെന്റ്‌സ്, മസ്ജിദ് ഓണ്‍ ലൈന്‍ ഡെലിവറി തുടങ്ങി എല്ലാം ഒറ്റക്കുടക്കീഴില്‍ ലഭിക്കുന്ന ഏറ്റവും മെച്ചപ്പെട്ട ഷോപ്പിംഗ് എക്‌സ്പീരിയന്‍സാണ് തങ്ങള്‍ നല്‍കാനുദ്ദേശിക്കുന്നതെന്ന് ശരീഫ് മദീന പറഞ്ഞു. അതിവിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവുമുണ്ടാകും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?