സംസം വെള്ളം വീടുകളില്‍ എത്തിച്ചു കൊടുക്കും; പുതിയ പദ്ധതിയുമായി സൗദി അറേബ്യ

മക്ക: (https://ift.tt/3cMhVE9) സംസം വെള്ളം വീടുകളില്‍ എത്തിച്ചു നല്‍കുന്ന പദ്ധതിയുമായി സൗദി അറേബ്യ. ദേശീയ ജല കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തുടക്കത്തില്‍ മക്കയിലാണ് സംസം ബോട്ടിലുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നത്. അഞ്ചു ലിറ്ററിന്റെ സംസം കുപ്പികളാണ് ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിച്ച് നല്‍കുന്നത്. സൗദിയിലെ എല്ലാ പ്രവിശ്യകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു.

News, Water, Gulf, Saudi Arabia, House, Online, Saudi to start delivering zamzam bottles to home

സംസം വെള്ളം വീടുകളില്‍ എത്തിക്കുന്ന ഹനാക് പോര്‍ട്ടല്‍ തിങ്കളാഴ്ച മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിച്ച് തുടങ്ങും. അഞ്ചു ലിറ്ററിന്റെ സംസം വെള്ളത്തിന് ഏഴര റിയാലാണ് ഹനാക് പോര്‍ട്ടല്‍ വഴി ഉപയോക്താക്കള്‍ അടയ്ക്കേണ്ടത്. തിരിച്ചറിയല്‍ കാര്‍ഡ് നമ്പരുകള്‍ നല്‍കി ഓര്‍ഡര്‍ ചെയ്ത് ഓണ്‍ലൈന്‍ വഴി പണമടയ്ക്കാം. ഒരാള്‍ക്ക് പരമാവധി നാലു ബോട്ടിലുകളാണ് ലഭിക്കുക.

Keywords: News, Water, Gulf, Saudi Arabia, House, Online, Saudi to start delivering zamzam bottles to home


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?