ലോക്ക് ഡൗണിണ് ശേഷവും കാസര്‍കോട് ഉള്‍പ്പടെ ഏഴു ജില്ലകളില്‍ നിയന്ത്രണം തുടരും: കടുപ്പിച്ച് കേന്ദ്രം
കേരളം (www.evisionnews.co): രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നൊരുക്കം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതോടെ കേരളത്തിലെ എട്ട് ജില്ലകളില്‍ ലോക്ക്ഡൗണിന് ശേഷവും നിയന്ത്രണം തുടര്‍ന്നേക്കും. 82 ശതമാനം രോഗബാധിതരുള്ള 62 ജില്ലകള്‍ അടച്ചിടാനാണ് തീരുമാനം.
കേരളത്തില്‍ കൂടുതല്‍ രോ?ഗബാധിതരുള്ള കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തുശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളില്‍ നിയന്ത്രണം തുടരുമെന്നാണ് സൂചന.
ഏപ്രില്‍ 14നാണ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്. കേരളത്തില്‍ ഏഴ് ജില്ലകളാണ് ഹോട്ട്സ്പോട്ടുകളായി ലിസ്റ്റ് ചെയ്തത്. ഈ പട്ടികയിലേക്ക് തൃശ്ശൂരിനെ കൂടി ഉള്‍പ്പെടുത്തിയതോടെയാണ് കേരളത്തിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം എട്ടായത്.
കേന്ദ്ര മന്ത്രിസഭയുടെ സമ്പൂര്‍ണയോഗം ഇന്ന് ഉച്ചയ്ക്ക് ചേരുന്നുണ്ട്. ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച ജില്ലകള്‍ സീല്‍ ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഈ യോഗത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Powered by Info News For You

Comments
Post a Comment