തെങ്ങില്‍ നിന്നും വീണ് പരിക്കേറ്റ കാസര്‍കോട് സ്വദേശിക്ക് മംഗളൂരുവിലെ ആശുപത്രിയില്‍ നിര്‍ബന്ധിത ഡിസ്ചാര്‍ജ്


മംഗളൂരു (www.evisionnews.co): മംഗളൂരു വെന്‍ലോക്ക് ഗവ. ആശുപത്രിയില്‍ നിന്ന് കാസര്‍കോട് സ്വദേശിക്ക് നിര്‍ബന്ധിത ഡിസ്ചാര്‍ജ് നല്‍കി. കാഞ്ഞങ്ങാട് പൂച്ചക്കാട് സ്വദേശിയെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ മൊഗ്രാല്‍ പുത്തൂരില്‍ ഇയാള്‍ കുഴഞ്ഞുവീണു. 21നാണ് തെക്കോട്ട് വെച്ച് തെങ്ങില്‍ നിന്നുവീണു പരിക്കേറ്റത്. തുടര്‍ന്ന് ഗുരുതര നിലയില്‍ വെന്‍ലോക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ ഞായറാഴ്ച ഇയാലെ മരുന്നുകുറിപ്പടി പോലും കൊടുക്കാതെ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. ഇതേതുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ ലോക് ഡൗണിനെ തുടര്‍ന്ന് വാഹനങ്ങള്‍ കിട്ടാത്തതിനാല്‍ കാല്‍നടയായി വരികയായിരുന്നു. ഇതിനിടെയാണ് മൊഗ്രാല്‍ പുത്തൂരില്‍ ക്ഷിണിച്ചവശനായി കുഴഞ്ഞുവീണത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസെത്തി വീട്ടിലെത്തിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?