പൂച്ചകള്‍ക്കു പിന്നാലെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാര്‍ഡിലുണ്ടായിരുന്ന എലിയെ ചത്ത നിലയില്‍ കണ്ടെത്തി


കാസര്‍കോട്: (https://ift.tt/2RHkEa3) പൂച്ചകള്‍ക്കു പിന്നാലെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കോവിഡ് വാര്‍ഡിലുണ്ടായിരുന്ന എലിയെ ചത്ത നിലയില്‍ കണ്ടെത്തി. ആശുപത്രിയില്‍ സ്രവം എടുക്കുന്ന മുറിക്കു സമീപമാണ് പെരുച്ചാഴിയെ ചത്ത നിലയില്‍ കണ്ടത്. നായയുടെയോ കുറുക്കന്റെയോ കടിയേറ്റായിരിക്കാം ചത്തതെന്നാണ് കരുതുന്നത്.

മൃഗസംരക്ഷണ വകുപ്പിന്റെ കാഞ്ഞങ്ങാട്ടെ ലാബില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഗര്‍ഭിണിയായ പെരുച്ചാഴിയുടെ ഉദരത്തില്‍ നിന്ന് ആറ് കുഞ്ഞുങ്ങളെ പുറത്തെടുത്തു. മരണ കാരണമായ നാല് മുറിവുകള്‍ ശരീരത്തില്‍ കണ്ടെത്തി. ആന്തരാവയവത്തിന്റെ സാമ്പിളെടുത്ത് ലാബില്‍ സൂക്ഷിച്ചിട്ടുണ്ട്. ജന്തു രോഗനിയന്ത്രണ പദ്ധതി ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ഡോ. ടിറ്റോ ജോസഫ്, ഡോ. എം ജെ സേതുലക്ഷ്മി എന്നിവരാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.

നേരത്തെ ജനറല്‍ ആശുപത്രി കോവിഡ് വാര്‍ഡ് പരിസരത്തു നിന്നും പിടികൂടിയ പൂച്ചകള്‍ ചത്തിരുന്നു. ഇവയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ സൂക്ഷിച്ചിട്ടുണ്ട്. രണ്ടു ദിവസം മുമ്പും ഒരു എലിയെ ചത്ത നിലയില്‍ ആശുപത്രി പരിസരത്ത് കണ്ടെത്തിയിരുന്നു.



Keywords: Kasaragod, Kerala, news, General-hospital, Top-Headlines, COVID-19, Dead rat found in General Hospital
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?