തൊഴിലാളിയുടെ കയ്യിലും സമൂസ മാവിലും രക്തക്കറ; സമൂസ റോള്‍ നിര്‍മ്മാണ യൂണിറ്റുകളില്‍ നിന്ന് നിരവധി വിദേശികളെ അറസ്റ്റ് ചെയ്തു


റിയാദ്: (https://ift.tt/2Y4JZhT) തൊഴിലാളിയുടെ കയ്യിലും സമൂസ മാവിലും രക്തക്കറ കണ്ടെത്തിയതോടെ സമൂസ റോള്‍ നിര്‍മ്മാണ യൂണിറ്റുകളില്‍ നിന്ന് നിരവധി വിദേശികളെ അറസ്റ്റ് ചെയ്തു. സൗദി അറേബ്യയില്‍ ഖമീസ് മുശൈത്തില്‍ അനധികൃത സമൂസ നിര്‍മ്മാണ യൂണിറ്റുകള്‍ നടത്തിയ വിദേശികളെയാണ് നഗരസഭാ അധികൃതരും സുരക്ഷാ വകുപ്പുകളും ചേര്‍ന്ന് പിടികൂടിയത്. രണ്ട് സ്ഥലങ്ങളിലാണ് വിദേശികള്‍ വ്യാപാര ആവശ്യത്തിനായി വന്‍തോതില്‍ സമൂസ റോളുകള്‍ നിര്‍മ്മിച്ചതെന്ന് ഖമീസ് മുശൈത്ത് ബലദിയ മേധാവി സുലൈമാന്‍ അല്‍ശഹ്റാനി പറഞ്ഞു.

News, Gulf, Riyadh, Saudi Arabia, Food, Blood, Labours, Arrested, Police, Illegal bakers arrested in Saudi Arabia

ആദ്യത്തെ സമൂസ റോള്‍ നിര്‍മ്മാണ യൂണിറ്റില്‍ നിന്ന് 20ലേറെ തൊഴിലാളികളാണ് പിടിയിലായത്. ഒരു ടണ്ണിലേറെ സമൂസ റോളുകലും സമൂസ റോള്‍ പാക്ക് ചെയ്യുന്നതിനുള്ള രജിസ്റ്റര്‍ ചെയ്യാത്ത പേരും ട്രേഡ് മാര്‍ക്കും പതിച്ച മൂന്നു ലക്ഷം നൈലോണ്‍ കീസുകളും സമൂസ റോള്‍ ശേഖരിക്കുന്നിതിനുള്ള 1,070 കാര്‍ട്ടണുകളും പിടിച്ചെടുത്ത് നശിപ്പിച്ചു.

മറ്റൊരിടത്തു നിന്നും രജിസ്റ്റര്‍ ചെയ്യാത്ത പേരും ട്രേഡ് മാര്‍ക്കും പതിപ്പിച്ച ഒന്നര ലക്ഷം കീസുകളും 1,784 കാര്‍ട്ടണുകളും സ്ഥാപനത്തില്‍ നിന്ന് കണ്ടെത്തി നശിപ്പിച്ചു. സമൂസ റോള്‍ നിര്‍മ്മാണത്തിലേര്‍പ്പെട്ട തൊഴിലാളികളില്‍ ഒരാളുടെ കയ്യിലും സമൂസ മാവിലും രക്തക്കറ കണ്ടെത്തി. തുടര്‍ നിമനടപടികള്‍ക്കായി തൊഴിലാളികളെ സുരക്ഷാ വകുപ്പുകള്‍ക്ക് കൈമാറി. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ 940 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് സുലൈമാന്‍ അല്‍ശഹ്റാനി ആവശ്യപ്പെട്ടു.

Keywords: News, Gulf, Riyadh, Saudi Arabia, Food, Blood, Labours, Arrested, Police, Illegal bakers arrested in Saudi Arabia


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?