ദുബൈയിലെ ലേബര്‍ ക്യാമ്പുകളില്‍ രോഗമുള്ളവരും രോഗമില്ലാത്തവരും ഒരുമിച്ച്; 'ഇനി എന്നാണ് നാട്ടില്‍ പോയി മക്കളെയും ഭാര്യയെയും കാണാനാകുന്നതെന്ന് അറിയില്ല, കാണാന്‍ പറ്റുമോ എന്നുതന്നെ അറിയില്ല' കണ്ണീരോടെ രോഗബാധിതനായ കാസര്‍കോട് സ്വദേശി

ദുബൈ: (www.kasargodvartha.com 12.04.2020)   ദുബൈയിലെ ലേബര്‍ ക്യാമ്പുകളില്‍ രോഗമുള്ളവരും രോഗമില്ലാത്തവരും ഒരുമിച്ച്. 'ഇനി എന്നാണ് നാട്ടില്‍ പോയി മക്കളെയും ഭാര്യയെയും കാണാനാകുന്നതെന്ന് അറിയില്ല, കാണാന്‍ പറ്റുമോ എന്നുതന്നെ അറിയില്ല' എന്ന് കണ്ണീരോടെ രോഗബാധിതനായ കാസര്‍കോട് സ്വദേശി പറയുന്നു. പരിമിതിക്കിടയിലും മറ്റുള്ളവരുമായി ഇടപഴകാന്‍ പരമാവധി ശ്രദ്ധിക്കുകയാണ് ലേബര്‍ ക്യാമ്പില്‍ കഴിയുന്നവര്‍. കമ്പനി മാനേജരെ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നേയില്ല.

പ്രായമായ മറ്റൊരു ചേട്ടനുണ്ട് കൂടെ. അദ്ദേഹത്തിന് ചുമയും മറ്റു ശാരീരിക പ്രയാസങ്ങളുമുണ്ട്. അതു കാണുമ്പോള്‍ സങ്കടമാണ്. ചൂടുവെള്ളം ഇടയ്ക്കിടെ കുടിക്കുമ്പോഴാണ് അല്‍പം ആശ്വാസം. ദുബൈയില്‍ ട്രാന്‍സ്‌പോര്‍ട് കമ്പനി ജോലിക്കാരനായ തിരുവനന്തപുരം സ്വദേശി പറയുന്നതിങ്ങനെ.
Dubai, Kasaragod, News, Gulf, UAE, Kerala, Patient's, Patients and non patients together in Dubai labor camps

കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ലേബര്‍ ക്യാമ്പുകളിലെ ഇന്ത്യക്കാര്‍ ഏറെ ആശങ്കയിലാണ് കഴിയുന്നത്. രോഗം ബാധിച്ചവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ക്വാറന്റൈന്‍ സൗകര്യമില്ലെ. തൊഴിലാളികള്‍ക്കു കൃത്യമായ പരിചരണവും ശ്രദ്ധയും നല്‍കണമെന്ന് ആവശ്യപ്പെട്ട് ദുബൈ ലേബര്‍ ഡിപ്പാര്‍ട്‌മെന്റ് എല്ലാ കമ്പനി അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയെങ്കിലും പാലിക്കപ്പെടുന്നില്ല. പല കമ്പനികളും തങ്ങളെ കയ്യൊഴിഞ്ഞ മട്ടിലാണെന്ന് ലേബര്‍ ക്യാമ്പുകളിലെ കോവിഡ് ബാധിതരായ തൊഴിലാളികള്‍ പറയുന്നു.


Keywords: Dubai, Kasaragod, News, Gulf, UAE, Kerala, Patient's, Patients and non patients together in Dubai labor camps


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?