ബ്രിട്ടണില്‍ കോവിഡ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു
കേരളം (www.evisionnews.co): കോവിഡ് 19 ബാധിച്ച് ബ്രിട്ടണില്‍ മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശിയായ അമീറുദ്ധീന്‍ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കോവിഡ് ബാധയെ തുടര്‍ന്ന് മൂന്നാഴ്ചയായി ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. രണ്ടാഴ്ച മുമ്പാണ് വെന്റിലെറ്ററില്‍ പ്രവേശിപ്പിച്ചത്.
ബര്‍മിംഗ്ഹാമിന് സമീപം വൂല്‍ഹാംട്ടനിലാണ് ഡോ.അമീറുദ്ധീന്‍ താമസിക്കുന്നത്. 72 വയസ്സായിരുന്നു. യു.കെയില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. ഭാര്യ ഹസീന. നദീം, നബീല്‍ എന്നിവരാണ് മക്കള്‍. ഒരാള്‍ യു.കെയില്‍ തന്നെ ഡോക്ടര്‍ ആണ്.
Powered by Info News For You

Comments
Post a Comment