കടമകള്‍ക്ക് വേണ്ടി കുടുംബത്തെ മറക്കുന്നവര്‍! ആരോഗ്യകേന്ദ്രത്തിന് സമീപം അമ്മയെ കാണാനെത്തി കരയുന്ന മകളെ അനുനയിപ്പിച്ച് പറഞ്ഞയക്കുന്ന ആരോഗ്യപ്രവര്‍ത്തക; സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സഹായവാഗ്ദാനം നല്‍കി യെദ്യൂരപ്പ


ബെംഗളൂരു: (https://ift.tt/3bYLzFG) എത്ര പുകഴ്ത്തിയാലും കൈകൂപ്പിയാലും മതിയാവാത്താതാണ് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സേവനം. അത്തരത്തില്‍ ആരോഗ്യകേന്ദ്രത്തിന് സമീപം തന്നെ കാണാനെത്തി കരയുന്ന മകളെ അനുനയിപ്പിച്ച് പറഞ്ഞയക്കുകയും തന്റെ ദുഃഖത്തെ സ്വന്തം കടമയ്ക്കായി ഉള്ളിലൊതുക്കുകയും ചെയ്ത ആരോഗ്യപ്രവര്‍ത്തകയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം.

കണ്ടുനിന്ന ഏവരുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു അമ്മയെ വേണമെന്ന് പറഞ്ഞ് കരയുന്ന മകളുടെ വീഡിയോ. ബെലഗാവി ആരോഗ്യകേന്ദ്രത്തിലെ നഴ്സായ സുഗന്ധി കോരേപുറിന്റേയും മകള്‍ ഐശ്വര്യയുടേയും വികാരനിര്‍ഭരമായ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ശ്രദ്ധയില്‍ പെട്ടതോടെയാണ് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സുഗന്ധിയെ നേരിട്ട് ഫോണിലൂടെ ബന്ധപ്പെട്ട് അവരുടെ നിസ്വാര്‍ഥ സേവനത്തിന് നന്ദി അറിയിച്ചത്.

News, National, Bangalore, Video, Social Network, Minister, Karnataka, Yediyurappa, After Watching Nurse's Emotional Reunion with Her Daughter BSY Promises Help

കോവിഡ് ഡ്യൂട്ടിയിലുള്ള സുഗന്ധിയ്ക്കും മറ്റെല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇത് മൂലമുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും കൊറോണപ്രതിസന്ധി അവസാനിച്ച ശേഷം പരിഗണിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് യെദ്യൂരപ്പ ഉറപ്പു നല്‍കി. കൂടാതെ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അഭിനന്ദനമറിയിച്ച് അദ്ദേഹം സുഗന്ധിക്ക് കത്തെഴുതുകയും ചെയ്തു.
കഴിഞ്ഞ രണ്ടാഴ്ചയായി ബെല്‍ഗാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഐസൊലേഷന്‍ വാര്‍ഡില്‍ രോഗികളെ ശുശ്രൂഷിക്കുകയാണ് സുഗന്ധി. 15 ദിവസമായി വീട്ടില്‍ പോകാതെ കഴിയുന്ന സുഗന്ധിയെ കാണാതെ ഭക്ഷണം കഴിക്കില്ലെന്ന് വാശി പിടിച്ച ഐശ്വര്യയെ അച്ഛന്‍ ശ്രീകാന്താണ് ബൈക്കില്‍ കൂട്ടിവന്നത്. ദൂരെ നിന്ന അമ്മയെ കണ്ട് ഐശ്വര്യ കരയുന്നതും അമ്മയെ വീട്ടില്‍ പോകാന്‍ വിളിക്കുന്നതും കണ്ടു നിന്ന എല്ലാവരുടേയും മനസില്‍ ദുഃഖമുണ്ടാക്കി. ഭക്ഷണം കഴിക്കണമെന്നും അമ്മ എത്രയും പെട്ടെന്ന് മടങ്ങി വരുമെന്നും പറഞ്ഞ സുഗന്ധി അവര്‍ മടങ്ങിയ ശേഷം തന്റെ കണ്ണുകള്‍ തുടയ്ക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയിലുണ്ട്.

Keywords: News, National, Bangalore, Video, Social Network, Minister, Karnataka, Yediyurappa, After Watching Nurse's Emotional Reunion with Her Daughter BSY Promises Help


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?