കമ്യൂണിസ്റ്റ് കേരളം പഠിപ്പിച്ച പാഠം കമ്യൂണിസ്റ്റ് ചൈന പഠിച്ചില്ല: ഇനിയും നേരം വെളുക്കാത്ത ഏകാധിപതികള്‍

ഭാമനാവത്ത്

(www.kvartha.com 13.04.2020) നിപാ വൈറസിനെ ജാഗ്രതയോടെ ഇല്ലാതാക്കിയ കമ്യൂണിസ്റ്റ് കേരളം ലോകത്തെ പഠിപ്പിച്ച പാഠത്തില്‍ നിന്നും ഒരംശം കമ്യൂണിസ്റ്റ് ചൈന പഠിച്ചിരുന്നുവെങ്കില്‍ ലോകം കൊവിഡെന്ന മാരക വൈറസിന്റെ മരണ നൃത്തത്തിനു മുന്നില്‍ പെടുമായിരുന്നില്ല. ചൈനയില്‍ കഴിഞ്ഞ ഡിസംബറിലേ വൈറസ് രോഗത്തിന്റെ മുന്നറിയിപ്പു നല്‍കിയ ഡോക്ടര്‍ ലീയെപ്പോലുള്ളവരെ പാതിരാ നോട്ടീസ് നല്‍കി വേട്ടയാടി അറസ്റ്റു ചെയ്യുകയാണ് അവിടം ഭരിക്കുന്ന ഏകാധിപത്യ ഭരണകൂടം ചെയ്തത്.

പാര്‍ട്ടി ധീരസഖാക്കള്‍ സോഷ്യല്‍ മീഡിയയില്‍ രോഗത്തെ കുറിച്ച് പുറം ലോകത്തെ അറിയിച്ച ഒന്‍പതു ഡോക്ടര്‍മാരെയാണ് ഇരുട്ടില്‍ ഇല്ലാതാക്കിയത്. ആറ് കോടി ജനങ്ങള്‍ വസിക്കുന്ന അമേരിക്ക, റഷ്യ, ബ്രിട്ടന്‍ തുടങ്ങി യൂറോപ്യന്‍ ബിസിനസുകാരും വിനോദ സഞ്ചാരികളും വന്നിറങ്ങി പോകുന്ന വുഹാന്‍ അടയ്ക്കാതെ ചൈനീസ് ഭരണകൂടം ട്രംപിനെപ്പോലെ തന്നെ ധാര്‍ഷ്ട്യം കാണിച്ചതിന്റെ പരിണിത ഫലമാണ് നാം ഇന്ന് അനുഭവിക്കുന്നത്.

ഇതോടെ കളി കൈകയില്‍ നിന്നും പോയി. കൊവിഡ് ലോകമെങ്ങും പടര്‍ന്നു. മുക്കിലും മൂലയിലുമെത്തി. ലോകത്തിലെ ലക്ഷം മനുഷ്യര്‍ പിടഞ്ഞു മരിച്ചു. എട്ടുലക്ഷം പേര്‍ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്നു. ഒരു തരത്തില്‍ യു എസ് പ്രസിഡന്റ് പറഞ്ഞത് ശരിയാണ്. ഇതു മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന രോഗമല്ലെന്ന് പറഞ്ഞ് ലോകാരോഗ്യ സംഘടനയെയും മറ്റു രാജ്യങ്ങളെയും കബളിപ്പിക്കുകയായിരുന്നു ചൈനീസ് ഭരണകൂടം.

കൊവിഡ് വൈറസ് പൊട്ടിപ്പുറപ്പെട്ടത് തങ്ങളുടെ പ്രവിശ്യയായ വുഹാനില്‍ നിന്നാണെന്ന് ലോകത്തോട് സത്യസന്ധമായി തുറന്നു പറഞ്ഞ് ചൈന മഹാമാരിയെ തുടക്കത്തില്‍ തന്നെ അവിടെ അതിനെ പിടിച്ചുകെട്ടിയിരുന്നെങ്കില്‍ ലോകം ഇപ്പോള്‍ ഈ മഹാമാരിയുടെ പിടിയിലാവുമായിരുന്നില്ല. രണ്ടുവര്‍ഷം മുമ്പ് ഇതിനു സമാനമായ നിപ പൊട്ടിപ്പുറപ്പെട്ടത് കേരളത്തിലാണെന്ന് ഓര്‍ക്കണം.
Communist China did not learn the lesson of Communist Kerala: Dictators, Warning, Health & Fitness, Health, Russia, Criticism, Business, Travel & Tourism, Kerala.

പക്ഷേ, നിപ വൈറസുമായി ഒരാളും കേരളത്തില്‍ നിന്നു പുറത്തേക്കു പോയില്ല. ലോകം രക്ഷപ്പെട്ടു. ഈ കരുതലിനുമുന്നില്‍ ലോകം ഇന്ന് നമിക്കുകയാണ്. കൊവിഡിനെ ദ്രുതഗതിയില്‍ പ്രതിരോധിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ഈ കേരളം ലോകത്തിന് തന്നെ മാതൃകയാവുകയാണ്. ചെറിയ തോതില്‍ തുടങ്ങി, വേഗത്തില്‍ വര്‍ധിച്ച്, പിന്നീട് സാവധാനം കുറയുന്നതാണ് കൊവിഡ് വ്യാപന രീതി. ഇതു മനസിലാക്കാന്‍ ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെ കേരളമെന്ന സംസ്ഥാനത്തിന് കഴിഞ്ഞു. എന്നാല്‍ മധുര മനോജ്ഞമായ കമ്യൂണിസ്റ്റ് ചൈനയ്ക്ക് ഇനിയും നേരം വെളുത്തിട്ടില്ല.

കൊവിഡ് പതിയെ എങ്കിലും കേരളത്തില്‍ നിന്നും പിന്‍വാങ്ങുകയാണ്. ജനുവരി 30ന് ഒരാള്‍ക്കാണ് രോഗം ആദ്യം കണ്ടത്. പിന്നീട് ഇറ്റലിയില്‍ നിന്നുളളവരും ഉംറ തീര്‍ത്ഥാടകരും വിദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരും തബ്ലീഗുകാരും രോഗികളുടെ എണ്ണം പെരുകാന്‍ ഇടയാക്കി. മാര്‍ച്ച് 23 മുതലാണ് രോഗം പ്രതിദിനം 20 ലേറെ പേര്‍ക്ക് എന്ന തോതില്‍ കൂടാന്‍ തുടങ്ങിയത്. 30 ന് ഒറ്റദിവസം 39 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

രോഗികളുടെ പെരുപ്പം ഏപ്രില്‍ രണ്ടുമുതല്‍ കുറയാന്‍ തുടങ്ങി. ഇപ്പോള്‍ അത് 10ല്‍ താഴെയാണ്. കഴിഞ്ഞ ദിവസം രോഗം പുതുതായി സ്ഥിരീകരിച്ചത് രണ്ടുപേര്‍ക്ക് മാത്രമാണ്. ദേശീയ തലത്തില്‍ മാര്‍ച്ച് 20 വരെ ദിവസം 50 പേര്‍ക്ക് എന്ന കണക്കില്‍ തുടങ്ങി ഇപ്പോള്‍ ദിവസം 800 ലേറെ പേര്‍ക്കാണ് അസുഖം ബാധിക്കുന്നത്. മഹാരാഷ്ട്രയില്‍ പ്രതിദിനം 200 ലേറെ പേര്‍ക്കും തമിഴ്‌നാട്ടില്‍ 80 ലേറെ പേര്‍ക്കും രാജസ്ഥാനില്‍ 70 ലേറെ പേര്‍ക്കും ഡെല്‍ഹിയില്‍ 150 പേര്‍ക്കും രോഗം പടരുന്നു. അവിടെങ്ങും പ്രതിദിന രോഗവ്യാപനം കുറയുന്നില്ല.

നിപ നല്‍കിയ അനുഭവവും ജനങ്ങളുടെ അവബോധവും സഹകരണവും വിപുലമായ സാമൂഹ്യ ആരോഗ്യ ചികിത്സാ സംവിധാനവും സര്‍ക്കാരിന്റെ ധീരമായ നടപടികളുമാണ് കേരളത്തില്‍ കൊവിഡിനെ പ്രതിരോധിച്ചതെന്ന് മുന്‍ ആരോഗ്യ സെക്രട്ടറിയും നിപ ടീമിലെ പ്രധാനിയുമായിരുന്ന രാജീവ് സദാനന്ദന്‍ പറഞ്ഞു. വിദേശങ്ങളില്‍ നിന്നു വന്ന മലയാളികളില്‍ 96 ശതമാനവും കൊവിഡ് പരിശോധനയ്ക്ക് തയ്യാറായതും സഹായകമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Keywords: Communist China did not learn the lesson of Communist Kerala: Dictators, Warning, Health & Fitness, Health, Russia, Criticism, Business, Travel & Tourism, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?