'മരുന്ന് തന്നില്ലെങ്കില്‍ തക്കതായ തിരിച്ചടി ഇന്ത്യ നേരിടേണ്ടി വരും'; ഭീഷണിയുമായി ഡോണാള്‍ഡ് ട്രംപ്
വാഷിംങ്ടണ്‍: (www.kvartha.com 07.04.2020) കൊവിഡിനെതിരെ ഇന്ത്യ ഉപയോഗിക്കുന്ന മരുന്ന് അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം വാഷിംഗ്ടണിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. മലേറിയക്ക് ഉപയോഗിക്കുന്ന മരുന്നാണ് ഹൈഡ്രോക്ലോറോക്വിന്‍.
ഈ മരുന്ന് കോവിഡ് രോഗികളില്‍ പരീക്ഷിച്ചതിനെ തുടര്‍ന്ന് വിജയിച്ചിരുന്നു. നിരവധി പേര്‍ക്ക് ഹൈഡ്രോക്ലോറോക്വിന്‍ വഴി കോവിഡ് സുഖപ്പെട്ടു. ഈ സാഹചര്യത്തിലാണ് ട്രംപ് മോദിയോട് ഫോണിലൂടെ ഈ മരുന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നും ജനസംഖ്യ കൂടുതലുള്ള രാജ്യമായതിനാല്‍ ഇന്ത്യയില്‍ മരുന്ന് ആവശ്യത്തിനുണ്ടാകാമെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്.
മരുന്ന് നല്‍കണമെന്നാണ് ട്രംപ് കഴിഞ്ഞ ശനിയാഴ്ച മോദിയോട് ഫോണില്‍ അപേക്ഷിച്ചത്. ഇന്ത്യയോട് മരുന്ന് ചോദിക്കുന്നതില്‍ നാണക്കേട് കരുതേണ്ട കാര്യമില്ലെന്നും കൊവിഡിനെതിരെ പോരാടാന്‍ ഇന്ത്യയും യുഎസും ഒരുമിക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും മറുപടി നല്‍കാത്തതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇന്ത്യക്ക് 2.9 മില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായവും അമേരിക്ക നല്‍കിയിരുന്നു.
'ഞായറാഴ്ച രാവിലെ ഞാന്‍ മോദിയുമായി ഫോണില്‍ ബന്ധപ്പെട്ട് മരുന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഇതുവരെ മരുന്ന് എത്തിയിട്ടില്ല. മരുന്ന് വിട്ടുതന്നതില്‍ അഭിനന്ദനം അറിയിക്കണമെന്നുണ്ടായിരുന്നു. മരുന്ന് തന്നില്ലെങ്കില്‍ പ്രശ്നമില്ല. പക്ഷേ തക്കതായ തിരിച്ചടി ഇന്ത്യ നേരിടേണ്ടി വരും. യുഎസുമായുള്ള ബന്ധത്തെ ബാധിക്കും. മരുന്ന് തരുന്നത് സംബന്ധിച്ച തീരുമാനം നരേന്ദ്രമോദിയുടേതാണെങ്കില്‍ ഞാന്‍ അത്ഭുതപ്പെടുന്നു. എന്തായാലും തീരുമാനം അദ്ദേഹം പറയണം' എന്നാണ് ട്രംപ് വൈറ്റഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ഇക്കാര്യത്തില്‍ ഇന്ത്യ ചൊവ്വാഴ്ച തന്നെ നിലപാട് അറിയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മൊത്തം ഹൈഡ്രോക്ലോറോക്വിന്‍ മരുന്നുകളുടെ കണക്കെടുപ്പ് നടക്കുകയാണെന്നും സ്റ്റോക്ക് അറിഞ്ഞതിന് ശേഷം മാത്രമേ ഔദ്യോഗിക നിലപാട് അറിയിക്കൂവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ ദേശീയമാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാസമാണ് മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് നിലവില്‍ മരുന്ന് നല്‍കുന്നത്.
Keywords: Washington, News, World, Donald-Trump, President, Health, Prime Minister, Narendra Modi, Export,Report, Trump Talks Retaliation If India Rejects Export Of Key Drug

Powered by Info News For You

Comments
Post a Comment