ഗള്‍ഫില്‍ നിന്ന് കുടിയേറ്റ തൊഴിലാളികളെ ആദ്യം കൊണ്ടുവരും, വിദ്യാര്‍ത്ഥികള്‍ രണ്ടാമത്; തിരിച്ചെത്തിക്കേണ്ടവരുടെ കരട് രൂപരേഖ തയ്യാറാക്കി കേന്ദ്രം


ന്യൂഡെല്‍ഹി: (https://ift.tt/3d8Z3Q7) കൊവിഡ് പശ്ചാതലത്തില്‍ വിദേശത്ത് കഴിയുന്നവരെ നാട്ടിലെത്തിക്കാനുള്ള പട്ടിക കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി. തിരിച്ചെത്തിക്കേണ്ട പ്രവാസികളുടെ മുന്‍ഗണാ പട്ടികയുടെ കരട് രൂപരേഖ അനുസരിച്ച് ഗള്‍ഫ് മേഖലയിലുള്ള പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളെയായിരിക്കും ആദ്യം തിരിച്ചെത്തിക്കുക. രണ്ടാമത് പരിഗണന നല്‍കുന്നത് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ്. ഏകദേശം 40000 ത്തോളം വിദ്യാര്‍ത്ഥികള്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടപ്പുണ്ട്.

News, National, India, New Delhi, Gulf, COVID19, Students, Central Government, Migrant workers from the Gulf will be brought first

പ്രവാസികളെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ചില ക്രമീകരണങ്ങളും കേന്ദ്ര വിദേശകാര്യ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. തിരികെ എത്തിക്കേണ്ടവരുടെ പട്ടിക വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളായിരിക്കും തയ്യാറാക്കുക. ഈ പട്ടിക തയ്യാറാക്കാനായി പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിക്കും. ഇന്ത്യയിലേക്ക് എത്തിക്കുന്നതിന് മുമ്പ് ഓരോ വ്യക്തിയെയും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനുശേഷം ഇവരെ ഇവിടെ എത്തിച്ച ശേഷം ക്വാറന്റൈന്‍ ചെയ്യണോ ആശുപത്രിയിലേക്ക് മാറ്റണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

Keywords: News, National, India, New Delhi, Gulf, COVID19, Students, Central Government, Migrant workers from the Gulf will be brought first


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?