പാലത്തായി പീഡനം; പോക്‌സോ ചുമത്തിയ പ്രതിയെ അറസ്റ്റു ചെയ്യാത്തത് പൊലീസിന്റെ വീഴ്ചയെന്ന് മന്ത്രി കെ കെ ശൈലജയും; ഡി ജി പിയെ വിളിച്ച് എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് നിര്‍ദേശം
കണ്ണൂര്‍: (www.kvartha.com 15.04.2020) നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ച കേസിലെ പ്രതിയായ അധ്യാപകനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് താന്‍ ഡി ജി പി ലോക് നാഥ് ബഹ്‌റയെ വിളിച്ചിരുന്നതായി മന്ത്രിയും സ്ഥലം എം എല്‍ എയുമായ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. പ്രതിക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെ താന്‍ ഡി വൈ എസ് പിയോട് ഫോണില്‍ വിളിച്ച് ഈ കാര്യം ആവശ്യപ്പെട്ടതാണ്.
പ്രതി ഒളിവിലാണെന്നും എന്തു തന്നെയായാലും രണ്ടു ദിവസത്തിനുള്ളില്‍ പ്രതിയെ അറസ്റ്റു ചെയ്യുമെന്നും ഡി വൈ എസ് പി പറഞ്ഞു. ഈ സമയം കുട്ടിയുടെ രക്ഷിതാക്കള്‍ ഡി വൈ എസ് പിയുടെ മുന്നിലുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിന്നീട് കൊറോണയുമായി ബന്ധപ്പെട്ട് ഓരോരോ ജില്ലകളിലെയും കാര്യങ്ങള്‍ ചെയ്യേണ്ടതിനാല്‍ അല്‍പ്പം തിരക്കിലായിപ്പോയി. പിന്നീട് ആ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിഞ്ഞില്ല.
സാമൂഹ്യക്ഷേമ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മന്ത്രിയെന്ന നിലയില്‍ ഒരിക്കലും ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. ആ കുഞ്ഞുമോള്‍ അനുഭവിച്ച വേദനകള്‍ നമ്മുടേതുകൂടിയാണ്. കൊറോണ കാലത്ത് തിരക്കുണ്ടെങ്കിലും ഇനിയും പ്രതിയെ പിടികൂടാതിരിക്കുന്നത് പൊലീസിന്റെ വിഴ്ച തന്നെയാണ്. ഇതു സര്‍ക്കാരിനോ സ്ഥലം എം എല്‍ എ എന്ന രീതിയിലോ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി തന്റെ ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കി.
ഇതിനിടെ പൊലീസിനെതിരെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി. പോക്‌സോ കേസ് ചുമത്തിയ പ്രതി ഒരു മാസമായി ഒളിവില്‍ പോയിരിക്കുകയാണ്. എന്നാല്‍ പൊലീസിനു ഇതുവരെ ഇയാളെ കണ്ടെത്താനായില്ല. ഇതിനിടെ പൊലീസ് പരാതിക്കാരിയായ പെണ്‍കുട്ടിയെയും മാതാവിനെയും പലവട്ടം ചോദ്യം ചെയ്തത് മാനസികമായി തളര്‍ത്തുകയും കേസില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
രേഖാമൂലം നല്‍കിയ പരാതിയില്‍ കുട്ടി പീഡനത്തെ കുറിച്ച് വ്യക്തമായി പറയുകയും ആന്തരീക അവയവ പരിശോധനയില്‍ ഇതു തെളിയുകയും ചെയ്തിട്ടും പൊലീസ് പോക്‌സോ കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാന്‍ തയ്യാറാവുന്നില്ലെന്ന് സാമൂഹ്യ പ്രവര്‍ത്തകയായ ശ്രീജ നെയ്യാറ്റിന്‍കര ആരോപിച്ചു. ഇതേ ആരോപണം തന്നെയാണ് സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം പി ഹരീന്ദ്രന്‍, മുസ്ലീം ലീഗ് നേതാവ് വി നാസര്‍ എന്നിവരും ഉന്നയിക്കുന്നത്.
എന്നാല്‍ കേസില്‍ പ്രതിയായ ബി ജെ പി നേതാവ് കൂടിയായ അധ്യാപകനെ കുറിച്ച് വ്യക്തമായ തെളിവ് കിട്ടിയില്ലെന്നാണ് പൊലീസിന്റെ നിലപാട്. ഇതിനിനിടെ പാനൂരിലെ പാലത്തായി യു പി സ്‌കൂള്‍ അധ്യാപകനായ ബി ജെ പി പഞ്ചായത്ത് പ്രസിഡന്റ് നാലാം ക്ലാസുകാരിയെ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ പ്രതിക്കെതിരെ ഇരയായ കുട്ടിയുടെ സഹപാഠിയുടെ മൊഴിയും പുറത്ത് വന്നിട്ടുണ്ട്.
പ്രതിയായ പദ്മരാജന്‍ പല സമയത്തായി കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠി പറഞ്ഞു. ബാത് റൂമില്‍ നിന്നും കരഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥിനി ക്ലാസിലേക്ക് വന്നത്. മറ്റു അധ്യാപികമാരോട് നേരത്തെ പരാതി പറഞ്ഞിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു. ബി ജെ പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ് പദ്മരാജന്‍.

Keywords: Minister K K Shailaja on Palathayi molesting case, Kannur, Local-News, News, Molestation, Trending, Teacher, Arrest, Allegation, Student, Kerala.
Powered by Info News For You

Comments
Post a Comment