അജ് മാനില്‍ ന്യൂമോണിയ ബാധിച്ച് കാഞ്ഞിരപ്പുഴ സ്വദേശി മരിച്ചു

കാഞ്ഞിരപ്പുഴ: (www.kvartha.com 13.04.2020) അജ് മാനില്‍ ന്യൂമോണിയ ബാധിച്ച് കാഞ്ഞിരപ്പുഴ സ്വദേശി മരിച്ചു. ചിറക്കല്‍പ്പടി ചൂരിയോട് സ്വദേശി പരേതനായ നാലകത്ത് മുഹമ്മദാലി- ബീവാത്തു ദമ്പതികളുടെ മകന്‍ ഹനീഫ (40) ആണ് മരിച്ചത്. വയറിങ് തൊഴിലാളിയാണ്. ഭാര്യ: സുനീറ. മക്കള്‍: ഹന്ന, ഇഷാന, അഫാന്‍.

തിങ്കളാഴ്ച പുലര്‍ച്ചെ അജ് മാനിലെ ജിഎംസി ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. നാലു മാസം മുമ്പാണ് ഹനീഫ അജ് മാനില്‍ എത്തിയത്. മൂന്ന് ദിവസം മുന്‍പ് പനിയും ജലദോഷവുമായാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണകാരണം അറിയുന്നതിനായി രക്ത സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്.

Keralite dies of pneumonia in Ajman, News, Malayalees, Ajman, hospital, Treatment, Family, Dead Body, Kerala

മൃതദേഹം അജ് മാനില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Keywords: Keralite dies of pneumonia in Ajman, News, Malayalees, Ajman, hospital, Treatment, Family, Dead Body, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?