കോവിഡ് കേസുകള്‍ ഇരട്ടിക്കുന്നതിന്റെ തോത് കുറഞ്ഞു: കേരളത്തിന്റേത് മികച്ച പ്രകടനമെന്ന് കേന്ദ്രം


ന്യൂഡല്‍ഹി (www.evisionnews.co): രാജ്യത്ത് കോവിഡ് 19 കേസുകള്‍ ഇരട്ടിയാകുന്നതിന്റെ തോത് കുറഞ്ഞ് വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 7.5 ദിവസം കൂടുമ്പോഴാണ് ഇപ്പോള്‍ രോഗം ഇരട്ടിയാകുന്നത്. ലോക്ഡൗണിന് മുമ്പ് ഇത് 3.5 ദിവസങ്ങളായിരുന്നു. മാര്‍ച്ച് 24 മുതല്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതും മേയ് മൂന്ന് വരെ നീട്ടിയതും ഫലപ്രദമായെന്നാണ് ഇത് തെളിയിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം ജോ. സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

അമേരിക്കന്‍ മാധ്യമങ്ങള്‍ ഇന്ത്യയിലെ 18 സംസ്ഥാനങ്ങള്‍ ദേശീയ ശരാശരിയേക്കാള്‍ മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേരളമാണ് ഇക്കാര്യത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. കേരളത്തില്‍ 72 ദിവസം കൂടുമ്പോഴാണ് രോഗം ഇരട്ടിക്കുന്നത്. ഒഡീഷയില്‍ ഇത് 39.8 ദിവസമാണ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?