മിസോറമില്‍ കുടുങ്ങിയ കൊല്ലം സ്വദേശിക്ക് സാന്ത്വനമായി സാദിഖലി തങ്ങളുടെ ഇടപെടല്‍: മുടങ്ങിയ മരുന്ന് വൈറ്റ് ഗാര്‍ഡ് എത്തിച്ചുനല്‍കി
മലപ്പുറം (www.evisionnews.co): വൃക്കമാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ കൊല്ലം സ്വദേശിക്ക് സാന്ത്വനമായി സാദിഖലി തങ്ങളുടെ ഇടപെടല്‍. കൊല്ലം തുടയന്നൂര്‍ സ്വദേശിയും മിസോറാമിലെ ഐസ്വാള്‍ എന്ന സ്ഥലത്ത് ജോലി നോക്കുകയും ചെയ്യുന്ന സന്തോഷിനാണ് വൈറ്റ് ഗാര്‍ഡിന്റെ സഹായത്തോടെ മെഡി ചെയിന്‍ വഴി ജീവന്‍രക്ഷാ മരുന്ന് എത്തിച്ചുനല്‍കിയത്.
വൃക്കസംബന്ധമായ അസുഖത്തെ തുര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ സന്തോഷ് ലോക് ഡൗണ്‍ കാരണം ജോലി സ്ഥലത്ത് കുടുങ്ങുകയായിരുന്നു. അവിടെന്ന് മരുന്നുകള്‍ ആവശ്യമുണ്ടെന്നും 200 കിലോമീറ്റര്‍ ചുറ്റളവില്‍ ഇത് കിട്ടാനില്ലെന്നും വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ അദ്ദേഹം അറിയിക്കുകയായിരുന്നു. എല്ലാ വഴികളും അടഞ്ഞതോടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകരെ ബന്ധപ്പെടുന്നത്.
തുടര്‍ന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടറും എറണാകുളം ലോക് ഷോര്‍ ഹോസ്പിറ്റലിലെ ചീഫ് നെഫ്‌റോളജിസ്റ്റുമായ ഡോ. എബി എബ്രഹാമിനേയും മറ്റു ചില പാര്‍ലമെന്റംഗങ്ങളുമായും കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെ ഓഫീസുമായുമൊക്കെ ബന്ധപ്പെട്ടെങ്കിലും എല്ലാവരും മനപൂര്‍വമല്ലാത്ത നിസഹായതയാണ് പറഞ്ഞത്. ഇതോടെ മുസ്ലിം ലീഗ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സുല്‍ഫിക്കര്‍ സലാം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയായിരുന്നു. തങ്ങള്‍ മലയാളിയായ മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയെ ബന്ധപ്പെടുകയും രാത്രി തന്നെ അദ്ദേഹത്തിന്റെ ഓഫീസ് സന്തോഷിനെ ബന്ധപ്പെട്ട് ലോക്കേഷന്‍ മനസിലാക്കുകയും ചെയ്തു.
പിറ്റേന്ന് രാവിലെ ഗവര്‍ണര്‍ നേരിട്ട് സന്തോഷിനെ ബന്ധപ്പെട്ട് പാണക്കാട് തങ്ങള്‍ വിളിച്ചിരുന്നെന്നും ആസാമിലെ ഗുവാഹട്ടിയില്‍ നിന്നും സന്തോഷിന്റെ മരുന്ന് തിരിച്ചിട്ടുണ്ടെന്നുമുള്ള വിവരം അറിയിച്ചിരുന്നു. അഗാധമായ മലയിടുക്കുകളിലൂടെ ബംഗ്ലാദേശിന്റെയും മ്യാന്‍മാറിന്റെയും ഇടയിലുള്ള ഐസ്വാളിലേക്ക് രണ്ടുദിവസം വാഹനം സഞ്ചരിച്ചാണ് ഉച്ചക്ക് സന്തോഷിന് ആ മരുന്ന് കിട്ടുന്നത്.
അഡ്വ. സുല്‍ഫിക്കര്‍ സലാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സാന്ത്വനത്തിന്റെയും സാഹസികതയുടെയും കഥ പുറംലോകമറിയുന്നത്.
Powered by Info News For You
Comments
Post a Comment