കൊറോണ ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു
കാസര്‍കോട് (www.evisionnews.co): ജനറല്‍ ആശുപത്രി കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിലെ ലബോറട്ടറികള്‍ തുറക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളും സുരക്ഷാ വസ്ത്രങ്ങളുടെ ഉപയോഗ രീതികളെ കുറിച്ചുള്ള ട്രൈനിംഗ് പ്രോഗ്രാം കാസര്‍കോട് ജനറല്‍ ഹോസ്പിറ്റലില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംധാസ് ഉദ്ഘാടനം ചെയ്തു.
കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷന്റെ ജില്ലയിലെ ലാബ് ഉടമകളും സ്റ്റാഫും കെപിഎംടിഎ പ്രതിനിധികളും പങ്കെടുത്ത പരിപാടിയില്‍ ഡിഎസ്ഒ ഡോ. മനോജ്, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. മുരളീധരന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം, കോവിഡ് ട്രൈനിംഗ് കോഡിനേറ്റര്‍ ഡോ. നാരായണ നായിക്ക്, കോഡിനേറ്റര്‍മാരായ ഷെല്‍ജി മോള്‍, വല്‍സല എന്നിവര്‍ ട്രെയിനിംഗിന് നേതൃത്വം നല്‍കി.
കെപിഎല്‍ഒഎഫ് ജില്ലാ പ്രസിഡന്റ് അബൂ യാസര്‍ കെപി, ജില്ലാ സെക്രട്ടറി രാധാകൃഷ്ണന്‍, ജില്ലാ ട്രഷറര്‍ ഫാസില്‍ പി, കെപിഎംടിഎ ജില്ലാ സെക്രട്ടറി ടികെ സുമേഷ്, ജില്ലാ ട്രഷറര്‍ ഷിനി ജൈസണ്‍ പങ്കെടുത്തു.
Powered by Info News For You
Comments
Post a Comment