ലോക്ക്ഡൗണ്‍ പിൻവലിക്കണം: അമേരിക്കയില്‍ ജനക്കൂട്ടം തെരുവില്‍, പിന്തുണയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപും

വാഷിങ്ടണ്‍: (www.kvartha.com 19.04.2020) ലോക്ക്ഡൗണ്‍ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ ജനങ്ങളുടെ പ്രതിഷേധം വ്യാപകമാകുന്നു. മെയ് നാലു വരെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അതിനുമുമ്പേ അവസാനിപ്പിക്കണമെന്നാണ് ആവശ്യം. പലയിടങ്ങളിലും ജനക്കൂട്ടം പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിട്ടുണ്ട്. ലോക്ക് ഡൗൺ ഏറെക്കാലം നീട്ടികൊണ്ടുപോകേണ്ടെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭിപ്രായം കൂടി ചൂണ്ടിക്കാട്ടിയാണ് ജനങ്ങൾ തെരുവിലിറങ്ങുന്നത്.
ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന മൂന്ന് അമേരിക്കന്‍ സംസ്ഥാനങ്ങള്‍ 'മോചിപ്പിക്കണമെന്ന്' റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരന്‍ കൂടിയായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരുന്നു.
മിനസോട്ട, മിഷിഗണ്‍, വിര്‍ജീനിയ തുടങ്ങിയ അമേരിക്കന്‍ സംസ്ഥാനങ്ങളെ 'മോചിപ്പിക്കണമെന്ന്' ആയിരുന്നു ട്രംപിന്റെ ട്വീറ്റ്.


Corona scare in America

ട്വീറ്റിന് പിന്നാലെ പ്രസിഡന്റിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി വാഷിങ്ടണ്‍ ഗവര്‍ണര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. 'നിയമവിരുദ്ധവും അപകടകരവുമായ പ്രവൃത്തികളെ  പ്രോത്സാഹിപ്പിക്കുന്നതാണ് പ്രസിഡന്റിന്റെ പ്രസ്താവനകള്‍. അയാള്‍ ദശലക്ഷക്കണക്കിന് ജനങ്ങളെ കൊവിഡ് രോഗത്തിന്റെ അപകട പരിധിയിലാക്കുകയാണ്' വാഷിങ്ങ്ടൺ ഗവർണർ ജേ ഇന്‍സ്ലീ തുറന്നടിച്ചു. ലോക്ഡൗണും നിയന്ത്രണങ്ങളും നീക്കി അമേരിക്കന്‍ വിപണി എത്രയും വേഗം തുറക്കുമെന്ന് ട്രംപ് കുറച്ചു ദിവസങ്ങളായി ആവര്‍ത്തിക്കുന്നുണ്ട്. സാമൂഹിക അകലം തുടരുന്നത് വിപണിയെ ബാധിക്കുമെന്നും ട്രംപ് അഭിപ്രായപ്പെടുന്നു.

Summay: Lockdown must be withdrawn soon: crowds across the street in US


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?