ക്വാറന്റൈന്‍ കഴിഞ്ഞു; പുഞ്ചിരിക്കുന്ന മുഖവുമായി ഫാത്വിമ വീണ്ടും കോവിഡ് രോഗികളെ പരിചരിക്കാന്‍ ആശുപത്രിയിലേക്ക്

കാസര്‍കോട്: (https://ift.tt/2UQ6tkN) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ കോവിഡ് -19 ഐസൊലേഷന്‍ വാര്‍ഡിലെ സ്റ്റാഫ് നഴ്‌സും കൊല്ലം പത്തനാപുരം കുണ്ടയം സ്വദേശി താഹാഖാന്റെ ഭാര്യയുമായ പി ആര്‍ ഫാത്വിമ വീണ്ടും രോഗികളെ പരിചരിക്കാന്‍ പുഞ്ചിരിക്കുന്ന മുഖവുമായി ആശുപത്രിയിലേക്ക്. മാര്‍ച്ച് 10നാണ് ഐസൊലേഷന്‍ വാര്‍ഡ് തയാറാക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിക്കുന്നത്. വാര്‍ഡിലേക്ക് നിയോഗിക്കേണ്ട നഴ്‌സുമാരുടെ ലിസ്റ്റ് ചോദിച്ചപ്പോള്‍ സ്വയം സമ്മതിച്ച് ഫാത്വിമ ആദ്യം പേരെഴുതി നല്‍കി.

16ന് ആദ്യ രോഗിയെ പ്രവേശിപ്പിച്ചു. എല്ലാ മുന്‍കരുതലും എടുത്തെങ്കിലും മുന്‍ പരിചയം ഇല്ലാത്തതുമൂലം നല്ല ഭയമുണ്ടായിരുന്നതായി ഫാത്വിമ പറയുന്നു. ഒന്നില്‍ പഠിക്കുന്ന മകനെയും നാലു വയസുകാരി മകളെയും ഭര്‍തൃവീട്ടില്‍ ഏല്‍പിച്ചായിരുന്നു ജോലി. ഒരു മുറിയില്‍തന്നെ ഇരിക്കുന്ന രോഗികളുടെ എല്ലാ ബുദ്ധിമുട്ടും മനസിലാക്കി വേണം പ്രവര്‍ത്തിക്കാന്‍. എല്ലാം തരണം ചെയ്തു. രോഗികള്‍ പാലിക്കേണ്ട എല്ലാ മുന്‍ കരുതലും നഴ്‌സുമാരും എടുക്കണം.

24ന് ജോലി മാറി പുതിയ ആളുകളെത്തി. ഇതോടെ ഫാത്വിമ ഉള്‍പ്പെടെ ആദ്യ ഘട്ടത്തിലെ അഞ്ചു പേരും ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇടയ്ക്ക് ജലദോഷം അനുഭവപ്പെട്ടെങ്കിലും സധൈര്യം സ്രവം പരിശോധനയ്ക്ക് അയച്ചു. ഫലം നെഗറ്റീവ്. ഇതോടെ വീണ്ടും മാലാഖയായി സേവനം ചെയ്യാന്‍ വീണ്ടുമിറങ്ങുകയായിരുന്നു.

Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Quarantine completed; Fathima again go to duty
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?