ലോക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡെല്‍ഹി: (www.kvartha.com 14.04.2020) ലോക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. 20 ദിവസത്തേക്കാണ് ലോക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. സംസ്ഥാനങ്ങള്‍ ഉത്തരവാദിത്തത്തോടെയാണ് ഇടപെട്ടതെന്നും രാജ്യത്തിന് ഇനിയും സഞ്ചരിക്കാനുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി
രാജ്യത്ത് എല്ലാ ജനങ്ങളുടെയും ത്യാഗത്തിന്റെ ഫലമായി കൊവിഡിനെ ഒരു പരിധി വരെ നിയന്ത്രിക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങളുടെ ത്യാഗം രാജ്യത്തെ രക്ഷിക്കുകയാണ്. നിങ്ങള്‍ക്ക് എത്രത്തോളം ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെന്ന് എനിക്ക് മനസിലാകന്നുണ്ട്, പലരും വീട്ടില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. ഒരു പട്ടാളക്കാരനെ പോലെ ദൗത്യം നിര്‍വഹിക്കുന്ന നിങ്ങളെയെല്ലാവരെയും അദരപൂര്‍വ്വം നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Keywords: News, New Delhi, National, Prime Minister, Narendra Modi, Lockdown, COVID19, PM Modi's address to nation today
Powered by Info News For You

Comments
Post a Comment