ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട പൂര്‍ണഗര്‍ഭിണിക്ക് കാറില്‍ ദുരിതയാത്ര; വയനാട് മുത്തങ്ങ ചെക്‌പോസ്റ്റില്‍ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും കടത്തിവിട്ടില്ല; തുടര്‍ന്ന് മൈസൂരുവിലെ ബന്ധുവീട്ടിലേക്കു മടങ്ങുന്നതിനിടെ വഴിതെറ്റി രാത്രി മുഴുവന്‍ കാറില്‍ കഴിച്ചു കൂട്ടേണ്ടി വന്നു

കല്‍പറ്റ: (www.kvartha.com 14.04.2020) ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട പൂര്‍ണഗര്‍ഭിണിക്ക് കാറില്‍ ദുരിതയാത്ര. കര്‍ണാടക സര്‍ക്കാരിന്റെ അനുമതിയോടെ ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട കണ്ണൂര്‍ തലശേരി സ്വദേശിനി ഷിജിലയ്ക്കും കുടുംബത്തിനുമാണ് ദുരിതയാത്ര അനുഭവിക്കേണ്ടി വന്നത്. വയനാട് മുത്തങ്ങ ചെക്‌പോസ്റ്റില്‍ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും ഇവരെ കടത്തിവിടാന്‍ അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് മൈസൂരുവിലെ ബന്ധുവീട്ടിലേക്കു മടങ്ങുന്നതിനിടെ വഴിതെറ്റി രാത്രി മുഴുവന്‍ കാറില്‍ തന്നെ കഴിയേണ്ടിവന്നു.

കര്‍ണാടകയില്‍ നിന്ന് അധികൃതരുടെ അനുമതിയോടെയാണ് കേരളത്തിലേക്ക് പുറപ്പെട്ടതെന്ന് ഷിജിലയും കുടുംബവും പറയുന്നു. എന്നാല്‍ കണ്ണൂര്‍ കലക്ടറേറ്റില്‍ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല എന്ന് പറഞ്ഞു മുത്തങ്ങ ചെക്‌പോസ്റ്റില്‍ നാലംഗ കുടുംബത്തെ തടയുകയായിരുന്നു.

Pregnant Woman Traveling From Bangalore To Kannur In the car all night, News, Local-News, Bangalore, Car, Kannur, Thalassery, Family, Karnataka, Kerala

കണ്ണൂര്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അനുമതി ലഭിച്ചാല്‍ കടത്തി വിടുമെന്ന് ചെക്‌പോസ്റ്റ് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഇവര്‍ മൈസൂരിവിലുള്ള ബന്ധുവീട്ടിലേക്കു പോകാന്‍ തീരുമാനിച്ചു. എന്നാല്‍ രാത്രി വഴി തെറ്റിയതോടെ കൊല്ലഗല്‍ എന്ന സ്ഥലത്തു പെട്രോള്‍ പമ്പില്‍ കാറില്‍ കഴിയേണ്ടി വന്നു.

എന്നാല്‍ ഗര്‍ഭിണിയെ കടത്തിവിടാന്‍ സാധിക്കില്ലെന്നു വയനാട് കലക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം ലംഘിക്കാനാവില്ല. മൂന്നു പേര്‍ക്കാണ് കര്‍ണാടക പാസ് നല്‍കിയിരുന്നത്. എന്നാല്‍ കാറില്‍ എത്തിയത് അഞ്ച് പേരാണെന്നും കലക്ടര്‍ പറഞ്ഞു.

Keywords: Pregnant Woman Traveling From Bangalore To Kannur In the car all night, News, Local-News, Bangalore, Car, Kannur, Thalassery, Family, Karnataka, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?