കണ്ണടപോലെ വളരെ എളുപ്പത്തില്‍ ധരിക്കുകയും ഊരിമാറ്റുകയും ചെയ്യാം; ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ചിലവ് കുറഞ്ഞ ഫെയ്‌സ് ഷീല്‍ഡ് വികസിപ്പിച്ച് റൂര്‍ക്കി ഐഐടി

കൊല്‍ക്കത്ത: (https://ift.tt/2xIqb8Z) ചിലവ് കുറഞ്ഞ ഫെയ്‌സ് ഷീല്‍ഡ് വികസിപ്പിച്ച് ഐഐടി റൂര്‍ക്കിയിലെ വിദ്യാര്‍ഥികള്‍. രോഗികളുടെ സ്രവങ്ങള്‍ മുഖത്തേക്ക് പതിക്കുന്നതില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനുള്ളതാണ് ഈ ഫെയ്‌സ് ഷീല്‍ഡ്. കണ്ണട ധരിക്കുന്നതുപോലെ വളരെ എളുപ്പത്തില്‍ മുഖത്ത് വെക്കാനും ഊരിമാറ്റാനും സാധിക്കും.

രോഗികളെ പരിചരിക്കുന്നതിനായി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിക്കുന്ന സമയത്ത് മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ക്കൊപ്പം ഇതുംകൂടി ധരിക്കണം. 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇതിന്റെ ഫ്രെയിം നിര്‍മിച്ചിരിക്കുന്നത്. ഇപ്പോള്‍ ഇത് നിര്‍മിച്ചിരിക്കുന്നത് എയിംസിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ്.

രോഗികളെ പരിചരിക്കുന്നതിലൂടെ രോഗപ്പകര്‍ച്ച ഉണ്ടാകാനുള്ള സാധ്യത വളരെയധികം കുറയ്ക്കാന്‍ ഫെയ്‌സ് ഷീല്‍ഡ് വഴി സാധിക്കുമെന്ന് റൂര്‍ക്കി ഐഐടി ഡയറക്ടര്‍ പ്രൊഫ. അജിത് കെ ചതുര്‍വേദി അഭിപ്രായപ്പെട്ടു.

News, National, Kolkata, Rurkie IIT, Patient, Treatment, Health, Students, IIT Roorkee has developed low cost face shields for first line Healthcare Professionals

വെറും അഞ്ച് രൂപയ്ക്ക് ലഭിക്കുന്ന സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റാണ് ഈ ഫ്രെയിമില്‍ മുഖത്തിന്റെ സംരക്ഷണത്തിനായി ഘടിപ്പിക്കുക. ഇങ്ങനെ നിര്‍മിക്കുന്ന ഫെയ്‌സ് ഷീല്‍ഡിന് ഒരെണ്ണത്തിന് 45 രൂപമാത്രമാണ് ചിലവായത്. വന്‍തോതില്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുകയാണെങ്കില്‍ ചിലവ് 25 രൂപയായി കുറയുമെന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച റൂര്‍കി ഐഐടിയിലെ വിദഗ്ധര്‍ പറയുന്നു.

Keywords: News, National, Kolkata, Rurkie IIT, Patient, Treatment, Health, Students, IIT Roorkee has developed low cost face shields for first line Healthcare Professionals


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?