ഐ സി എസ് ഇ, ഐ എസ് സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചതായി വ്യാജ പ്രചാരണം, കിംവദന്തിയിൽ വിശ്വസിക്കരുതെന്ന് അധികൃതർ

ന്യൂഡെൽഹി: (www.kvartha.com 05.04.2020)  വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരീക്ഷകള്‍ നടത്താനുള്ള പുതിയ തീയതികള്‍ പ്രഖ്യാപിക്കുകയോ പരീക്ഷകള്‍ റദ്ദാക്കുകയോ ചെയ്തിട്ടില്ലെന്ന് കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ് (സി ഐ എസ് സി ഇ) അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വ്യാജ സര്‍ക്കുലര്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് സി ഐ എസ് സി ഇ അധികൃതർ വിശദീകരണവുമായി രംഗത്തുവന്നത്. സമൂഹ മാധ്യമങ്ങൾ വഴിയാണ് വൻതോതിൽ വ്യാജ പ്രചാരണം നടക്കുന്നത്.


Fake news on ICSE Exam

നേരത്തെ സി ഐ എസ് സി ഇ പരീക്ഷകളുമായി ബന്ധപ്പെട്ട് മൂന്ന് വ്യാജസര്‍ക്കുലറുകളാണ് സാമൂഹ്യ മാധ്യമങ്ങള്‍വഴി പ്രചരിച്ചത്. ഇവയില്‍ ഒന്നില്‍ സി ഐ എസ് സി ഇ പരീക്ഷകള്‍ റദ്ദാക്കിയതായും മറ്റൊന്നില്‍ മാറ്റിയ പരീക്ഷകള്‍ ഏപ്രില്‍ 16 മുതല്‍ 22 വരെ നടത്തുമെന്നും പറഞ്ഞിരുന്നു. വിദ്യാര്‍ഥികള്‍ എഴുതിയ ആറ് പരീക്ഷകളുടെ അടിസ്ഥാനത്തില്‍ ഫലപ്രഖ്യാപനം നടത്തുമെന്നായിരുന്നു മൂന്നാമത്തെ വ്യാജസന്ദേശം.

മാറ്റിവെച്ച സി ബി എസ് ഇ പരീക്ഷകളെപ്പറ്റിയും സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം വ്യാജസന്ദേശങ്ങളാണെന്ന് കൗണ്‍സില്‍ ഔദ്യോഗികമായി അറിയിച്ചു. മാര്‍ച്ച്‌ 19 മുതല്‍ 31 വരെയുള്ള പരീക്ഷകള്‍ നേരത്തെ മാറ്റിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.cisce.org-ല്‍ പ്രസിദ്ധീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Summary: CISE warns against Fake notice on ICSE, ISC Revised Exam dates


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?