നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണ കാരണം ഹൃദയാഘാതമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: (https://ift.tt/2S1kpGE) കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികില്‍സയിലായിരുന്ന മലപ്പുറം മഞ്ചേരിയിലെ കുഞ്ഞിന്റെ മരണം ഹൃദയാഘാതം കാരണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കുഞ്ഞിന് ജന്മനാ ഹൃദയത്തിന് തകരാറുണ്ട്.ഇടപഴകല്‍ ഉണ്ടായതായി പ്രാഥമികാന്വേഷണത്തില്‍ സ്ഥിരീകരിച്ചെന്നും മന്ത്രി വ്യക്തമാക്കി. രോഗം പകര്‍ന്നത് എങ്ങനെയെന്ന് സ്ഥിരീകരിച്ചിട്ടില്ല.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവന്‍ ഇതുവരെ നിലനിര്‍ത്തിയത്. വളര്‍ച്ചക്കുറവും ഹൃദ്രോഗവും കുട്ടിക്ക് ഉണ്ടായിരുന്നതായും മന്ത്രി വിശദീകരിച്ചു. രോഗങ്ങളുള്ള കുട്ടികളും പ്രായമായവരും കാര്യമായ മുന്‍കരുതലെടുക്കമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കൊവിഡ് നിബന്ധനകള്‍ പാലിച്ചാകും കുഞ്ഞിന്റെ കബറടക്കം നടത്തുക.

News, Kerala, COVID19, Baby, Death, hospital, Doctor, Nurses, Parents, Diseased, Health, Health Minister, K K shailaja, Child died due to heart attack clarifies k k shailaja

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മഞ്ചേരി പയ്യനാട് സ്വദേശികളുെട നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു കുട്ടി. കുട്ടിയുടെ ബന്ധുവിന് കൊവിഡ് വന്ന് ഭേദമായിരുന്നു. പക്ഷേ ഇയാള്‍ കുട്ടിയുമായി ഇടപഴകിയിട്ടുണ്ടായിരുന്നില്ല. കുഞ്ഞിന്റെ മാതാപിതാക്കളുടെ ഫലം വെള്ളിയാഴ്ച വരും. അതേസമയം കുഞ്ഞിനെ ചികില്‍സിച്ച മഞ്ചേരിയിലെ രണ്ട് ആശുപത്രികളിലെ അഞ്ചു ഡോക്ടര്‍മാരെ നിരീക്ഷണത്തിലാക്കി.

Keywords: News, Kerala, COVID19, Baby, Death, hospital, Doctor, Nurses, Parents, Diseased, Health, Health Minister, K K shailaja, Child died due to heart attack clarifies k k shailaja


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?