പോക്‌സോ കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയ പ്രതി കല്യാണം കഴിക്കണമെന്നാവശ്യപ്പെട്ട് വീട് കയറി ആക്രമിച്ചു; മാനസികമായി തളര്‍ന്ന പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
മലപ്പുറം: (https://ift.tt/3bKgm9M) പോക്‌സോ കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയ പ്രതി കല്യാണം കഴിക്കണമെന്നാവശ്യപ്പെട്ട് വീട് കയറി ആക്രമിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചങ്ങരംകുളത്ത് പോക്‌സോ കേസിലെ പ്രതി കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇരയെ വീട്ടില്‍ കയറി നിരന്തരം ആക്രമിച്ചെന്നാണ് പരാതി. ശല്യം സഹിക്ക വയ്യാതെ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ലോക്കല്‍ പൊലീസിലെ ചില ഉദ്യോഗസ്ഥരും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി പെണ്‍കുട്ടിയും കുടുംബവും പരാതി ഉന്നയിച്ചിട്ടുണ്ട്.
അയല്‍ക്കാരനായ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരിലാണ് ഒരു വര്‍ഷം മുന്‍പ് പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് ഒഴിവാക്കണമെന്നും ഇരയായ പെണ്‍കുട്ടി പ്രതിയെ വിവാഹം കഴിക്കാന്‍ തയാറാവണം എന്നും ആവശ്യപ്പെട്ടാണ് പ്രതി വീട്ടിലെത്തിയത്. പെണ്‍കുട്ടി എതിര്‍ത്തതോടെ ആക്രമിച്ചു. മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങി കൊണ്ടുപോയി.
മറ്റൊരാളെ വിവാഹം കഴിച്ചാല്‍ പെണ്‍കുട്ടിയെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണി ഉയര്‍ത്തി. പ്രതി വിദേശത്തായിരുന്ന സമയത്ത് മറ്റൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചെങ്കിലും ദിവസങ്ങള്‍ക്കുളളില്‍ നാട്ടിലെത്തി വരനെ ഭീഷണിപ്പെടുത്തി വിവാഹം മുടക്കി. പരാതിയുമായി എത്തിയപ്പോള്‍ പ്രതിയെത്തന്നെ വിവാഹം ചെയ്യാന്‍ വനിയാ പൊലീസ് ഉദ്യോഗസ്ഥ നിര്‍ബന്ധിച്ചതായും ആക്ഷേപമുണ്ട്.
Keywords: News, Kerala, Malappuram, Case, Police, Accused, Life Threat, Suicide Attempt, Molestation, Pocso case victim attacked by accusedഅയല്‍ക്കാരനായ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന്റെ പേരിലാണ് ഒരു വര്‍ഷം മുന്‍പ് പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്ന് ഒഴിവാക്കണമെന്നും ഇരയായ പെണ്‍കുട്ടി പ്രതിയെ വിവാഹം കഴിക്കാന്‍ തയാറാവണം എന്നും ആവശ്യപ്പെട്ടാണ് പ്രതി വീട്ടിലെത്തിയത്. പെണ്‍കുട്ടി എതിര്‍ത്തതോടെ ആക്രമിച്ചു. മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചുവാങ്ങി കൊണ്ടുപോയി.
മറ്റൊരാളെ വിവാഹം കഴിച്ചാല്‍ പെണ്‍കുട്ടിയെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണി ഉയര്‍ത്തി. പ്രതി വിദേശത്തായിരുന്ന സമയത്ത് മറ്റൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചെങ്കിലും ദിവസങ്ങള്‍ക്കുളളില്‍ നാട്ടിലെത്തി വരനെ ഭീഷണിപ്പെടുത്തി വിവാഹം മുടക്കി. പരാതിയുമായി എത്തിയപ്പോള്‍ പ്രതിയെത്തന്നെ വിവാഹം ചെയ്യാന്‍ വനിയാ പൊലീസ് ഉദ്യോഗസ്ഥ നിര്‍ബന്ധിച്ചതായും ആക്ഷേപമുണ്ട്.
Powered by Info News For You

Comments
Post a Comment