വ്യാപാരികളെ ദ്രോഹിക്കില്ലെന്ന് ഐ ജിയുടെ ഉറപ്പ് ലഭിച്ചതായി ജില്ലാ പ്രസിഡണ്ട്; കടയില്‍ നിശ്ചിത അകലം പാലിച്ച് ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങാമെന്നും പോലീസ് സമ്മതിച്ചു
കാസര്‍കോട്: (https://ift.tt/2RHkEa3) കോവിഡ് നിയന്ത്രണത്തിന്റെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന സമീപനം ഇനി ഉണ്ടാകില്ലെന്ന് ജില്ലയുടെ ക്രമസമാധാന പാലന ചുമതല ഏറ്റെടുത്തിരിക്കുന്ന ഐ ജി വിജയ് സാക്കറെയില്‍ നിന്നും ഉറപ്പ് ലഭിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫ് വെളിപ്പെടുത്തി.
കടയില്‍ നിശ്ചിത അകലം പാലിച്ച് ഉപഭോക്താക്കള്‍ക്ക് നേരിട്ട് സാധനങ്ങള്‍ വാങ്ങാമെന്നും പോലീസ് സമ്മതിച്ചിട്ടുണ്ട്. ഇപ്പോള്‍ വാട്‌സ്ആപ്പിലൂടെ ആവശ്യപ്പെട്ടാല്‍ പോലീസ് സാധനങ്ങള്‍ വീട്ടിലെത്തിച്ചു കൊടുക്കുന്ന സംവിധാനവും ഇതോടൊപ്പം ഉപയോഗപ്പെടുത്താനും കഴിയും.
ലോക്ഡൗണിന്റെ പേരില്‍ ജില്ലയിലുടനീളം വ്യാപാരികളെ ദ്രോഹിക്കുന്ന സമീപനം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ പശ്ചാത്തലത്തില്‍ കടകള്‍ അടച്ചിടേണ്ട സാഹചര്യം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി, റവന്യൂ മന്ത്രി തുടങ്ങിയവരെ അറിയിച്ചതിനാലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളുമായി ഐ ജി ഈ വിഷയം ചര്‍ച്ച ചെയ്തത്. ചര്‍ച്ചയില്‍ വ്യാപാരികള്‍ക്ക് കടകള്‍ തുറന്ന് ഉപഭോക്താക്കള്‍ക്ക് നേരിട്ട് സാധനങ്ങള്‍ വാങ്ങാനുള്ള സാഹചര്യം ഒരുക്കുമെന്ന് ഐ ജി ഉറപ്പ് നല്‍കിയത്.
കടയിലേക്ക് വരുന്ന പാസുള്ള വ്യാപാരികളെ പോലീസ് തടയുന്ന സാഹചര്യമുണ്ടായാല്‍ ഇടപെടുമെന്നും ജില്ലയിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കുമെന്നും ഐ ജി, അറിയിച്ചിട്ടുണ്ട്. കടകളില്‍ ആളുകള്‍ തടിച്ചുകൂടുന്ന സാഹചര്യം ഉണ്ടായ സ്ഥിതിക്കാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതെന്നാണ് ഐ ജി വ്യാപാരി നേതാക്കളെ അറിയിച്ചത്. ഇതിന് പരിഹാരമായി ഉപഭോക്താക്കളെ നിശ്ചിത അകലം പാലിച്ച് നിര്‍ത്താന്‍ വ്യാപാരികള്‍ തന്നെ സാഹചര്യം ഉണ്ടാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Merchant-association, IG's promise to not harm traders
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment