നിര്‍ദേശങ്ങള്‍ തിരുത്താന്‍ സംസ്ഥാനത്തിന് അവകാശമില്ല; നിലപാട് കടുപ്പിച്ച് കേന്ദ്രം; ഒടുവില്‍ ഇളവുകള്‍ തിരുത്തി കേരളം
തിരുവനന്തപുരം: (www.kvartha.com 20.04.2020) ഇളവുകള്‍ നല്‍കിയതിനെതിരെ വിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയതോടെ ലോക്ഡൗണില്‍ നല്‍കിയ ഇളവുകള്‍ തിരുത്തി കേരളം. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുന്‍ തീരുമാനങ്ങള്‍ പിന്‍വലിച്ചത്. ഇതുപ്രകാരം ശനി, ഞായര്‍ ദിവസങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനുള്ള തീരുമാനം മാറ്റി.
കേന്ദ്ര നിര്‍ദേശം വരുന്നതുവരെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല. ബാര്‍ബര്‍മാര്‍ വീടുകളില്‍ പോയി മുടിവെട്ടണം. ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. പാഴ്‌സല്‍ മാത്രം നല്‍കും. ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ സമയം രാത്രി ഒന്‍പത് മണിവരെയായി പുനഃക്രമീരിച്ചു. ബൈക്കില്‍ രണ്ടുപേരെ അനുവദിക്കില്ല. വൈകിട്ടോടെ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് സൂചന.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം 15-നു പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിരോധനം ഏര്‍പ്പെടുത്തിയ പല മേഖലകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ 17-ന് പുറത്തിറക്കിയ ഉത്തരവു പ്രകാരം ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും ഇതു ചട്ടവിരുദ്ധമാണെന്നും ചീഫ് സെക്രട്ടറി ടോം ജോസിന് അയച്ച കത്തില്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
മാര്‍ഗനിര്‍ദേശങ്ങളില്‍ വെള്ളം ചേര്‍ക്കലും ഉത്തരവു ലംഘനമാണെന്നും കത്തില്‍ കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട്. 15, 16 തീയതികളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അതില്‍ ഇളവു വരുത്തരുതെന്നും കത്തില്‍ നിര്‍ദേശമുണ്ട്. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇളവുകള്‍ തിരുത്താന്‍ കേരളം തീരുമാനിച്ചത്.
Keywords: Kerala government makes changes in lockdown relaxation, Thiruvananthapuram, News, Politics, Lockdown, Criticism, Food, Kerala.

വര്‍ക്ക് ഷോപ്പ്, ബാര്‍ബര്‍ ഷോപ്, റസ്റ്റോറന്റ്, ബുക്‌സ്റ്റോര്‍ എന്നിവ തുറക്കാന്‍ അനുമതി നല്‍കിയതും കാര്‍, ബൈക്ക് യാത്രകളില്‍ കൂടുതല്‍ പേരെ അനുവദിച്ചതും നഗരങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതും ചട്ടവിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം 15-നു പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിരോധനം ഏര്‍പ്പെടുത്തിയ പല മേഖലകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ 17-ന് പുറത്തിറക്കിയ ഉത്തരവു പ്രകാരം ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും ഇതു ചട്ടവിരുദ്ധമാണെന്നും ചീഫ് സെക്രട്ടറി ടോം ജോസിന് അയച്ച കത്തില്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
മാര്‍ഗനിര്‍ദേശങ്ങളില്‍ വെള്ളം ചേര്‍ക്കലും ഉത്തരവു ലംഘനമാണെന്നും കത്തില്‍ കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട്. 15, 16 തീയതികളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അതില്‍ ഇളവു വരുത്തരുതെന്നും കത്തില്‍ നിര്‍ദേശമുണ്ട്. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇളവുകള്‍ തിരുത്താന്‍ കേരളം തീരുമാനിച്ചത്.
Keywords: Kerala government makes changes in lockdown relaxation, Thiruvananthapuram, News, Politics, Lockdown, Criticism, Food, Kerala.
Powered by Info News For You

Comments
Post a Comment