കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ പ്രാദേശികാതിര്‍ത്തികള്‍ തുറന്നു


ബെയ്ജിങ്: (https://ift.tt/2XgJssK) ലോകം മുഴുവന്‍ ലോക് ഡൗണില്‍ തുടരവെ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ ലോക് തുറന്നു. 76 ദിവസമായി വുഹാനില്‍ തുടരുന്ന ലോക് ഡൗണ്‍ ബുധനാഴ്ച പൂര്‍ണമായും അവസാനിച്ചു. ആഗോള പ്രതിസന്ധിയായി തീര്‍ന്നിരിക്കുന്ന കൊറോണവ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ ലോക് ഡൗണ്‍ അവസാനിച്ചതോടെ പ്രാദേശികാതിര്‍ത്തികള്‍ തുറന്നെങ്കിലും ചുരുക്കം ചില നിയന്ത്രണങ്ങള്‍ നിലനില്‍ക്കും. നഗരത്തില്‍ കൊറോണാഭീഷണി കുറഞ്ഞുവെങ്കിലും മറ്റ് രോഗങ്ങള്‍ക്കുള്ള സാധ്യത നിലനില്‍ക്കുന്നതായി ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

News, World, China, Corona, Lockdown, President, Shi Jinping, Wuhan Ends 76 Day Lockdown

വൈറസ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി 23 മുതലാണ് ഹ്യുബെ തലസ്ഥാനമായ വുഹാനില്‍ ലോക് ഡൗണ്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. 2019 ഡിസംബറിലായിരുന്നു വുഹാനില്‍ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത്.

അനിയന്ത്രിതമായി വ്യാപിച്ച വൈറസ് വുഹാനില്‍ 50,000 ലധികം പേര്‍ക്കാണ് ബാധിച്ചത്. 2500 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ചൈനയിലെ കൊറോണമരണങ്ങളില്‍ 77 ശതമാനവും വുഹാനിലാണ് സംഭവിച്ചത്. വൈറസ് വ്യാപനത്തെ തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടച്ചിട്ടു. ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുമതിയുണ്ടായിരുന്നില്ല.

ട്രെയിന്‍, വിമാനസര്‍വീസുകള്‍ ബുധനാഴ്ച പുനരാരംഭിക്കുന്നതോടെ വുഹാനില്‍ ഗതാഗതം സാധാരണ നിലയിലാവും. 55,000 ത്തോളം യാത്രക്കാര്‍ ബുധനാഴ്ച വുഹാനില്‍ യാത്രക്കെത്താനുള്ള സാധ്യതയുണ്ടെന്ന് വുഹാന്‍ റെയില്‍വെ അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ആഴ്ചകളില്‍ വൈറസ് ബാധിതരുടെ എണ്ണം ഒരു ശതമാനത്തോളം താഴ്ന്നതിനെ തുടര്‍ന്ന് ഗതാഗത നിയന്ത്രണമുള്‍പ്പെടെയുള്ളവയില്‍ ഇളവ് വരുത്തിയിരുന്നു.

ലോക് ഡൗണ്‍ അവസാനിക്കുന്നതോടെ നഗരത്തിലെ സാമ്പത്തിക-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പുനരാരംഭിക്കുമെന്ന് പകര്‍ച്ചവ്യാധി നിയന്ത്രണവകുപ്പുദ്യോഗസ്ഥനായ ലുവോ പിങ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ തുടര്‍ന്നും ഉണ്ടാകാനിടയുള്ള രോഗസംക്രമങ്ങള്‍ക്കെതിയെയുള്ള പ്രതിരോധനടപടികള്‍ ആരംഭിച്ചതായും പിങ് അറിയിച്ചു.

രണ്ട് മാസക്കാലം വുഹാന്‍ നിശ്ചലമായിരുന്നു. നിയന്ത്രണങ്ങള്‍ കര്‍ശനമായിരുന്നെങ്കിലും ജനങ്ങള്‍ അതിനോട് സഹകരിച്ചു. വുഹാനിലെ ജനങ്ങളെ മാര്‍ച്ചില്‍ നടത്തിയ വുഹാന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഷി ജിന്‍പിങ് പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

Keywords: News, World, China, Corona, Lockdown, President, Shi Jinping, Wuhan Ends 76 Day Lockdown


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?